Flash News

സൗദിയില്‍ അറസ്റ്റിലായ ഭൂരിഭാഗം ഉന്നതരുടെയും കേസ് ഒത്തുതീര്‍പ്പായി

സൗദിയില്‍ അറസ്റ്റിലായ ഭൂരിഭാഗം ഉന്നതരുടെയും കേസ് ഒത്തുതീര്‍പ്പായി
X


റിയാദ്: അഴിമതിയുടെ പേരില്‍ സൗദിയില്‍ അറസ്റ്റിലായ ഉന്നതരില്‍ ഭൂരിഭാഗം പേരുടെ കേസും ഒത്തുതീര്‍പ്പായി. ഒരു മാസം മുമ്പാണ് രാജകുമാരന്‍മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതര്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായത്. കൃത്യമായ അളവില്‍ സമ്പത്ത് കെട്ടിവച്ച് ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചാണ് ഇവര്‍ നിയമനടപടികളില്‍ നിന്ന് ഒഴിവായത്. സൗദി അറേബ്യ പബ്ലിക് പ്രോസിക്യൂട്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, എത്രത്തോളം സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്ന കാര്യം വ്യക്തമല്ല. പിടിച്ചെടുക്കുന്ന പണം സൗദി ഖജനാവിലേക്ക് എടുക്കുന്നതായിരിക്കും. അതിനിടെ 159 പേര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മുന്‍ ദേശീയ ഗാര്‍ഡ് തലവന്‍ മിതേബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ 6500 കോടിയോളം രൂപയുടെ കരാറില്‍  കഴിഞ്ഞ ആഴ്ച മോചിതനായിരുന്നു.

[related]
Next Story

RELATED STORIES

Share it