സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 54 കിലോ പന്നിയിറച്ചി പിടികൂടി
BY sdq Kappan23 March 2016 8:27 AM GMT
X
sdq Kappan23 March 2016 8:27 AM GMT
റിയാദ്: സൗദിയിലേക്ക് ട്രക്കില്‍ രഹസ്യമായി ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്ന 54 കിലോ പന്നിയിറച്ചി പിടികൂടി. സൗദി അതിര്‍ത്തി ചെക്പോസ്റ്റായ ബത്ഹയില്‍ വച്ചാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മാംസം കസ്റ്റംസ് വിഭാഗം പിടികൂടിയത്. ട്രക്കില്‍ പ്രത്യേകം ഘടിപ്പിച്ച റഫ്രിജറേറ്ററില്‍ ഐസ് കട്ടകള്‍ കൊണ്ട് മൂടി ഒളിപ്പിച്ച നിലയിലായിരുന്നു പന്നിയിറച്ചി കണ്ടെത്തിയതെന്ന് ബത്ഹ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന് അല്മുഹ്ന് അറിയിച്ചു. പന്നിയിറച്ചി കടത്താന്‍ ശ്രമിച്ച ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളെ പിടികൂടിയതായും തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ഇസ് ലാമിക അധ്യാപനത്തിനും ശരീഅത്തിനും നിയമത്തിനും വിരുദ്ധമായ എന്തു വസ്തുവും രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. പന്നിയിറച്ചി ഉള്‍പ്പടെയുള്ള നികൃഷ്ട വസ്തുക്കള്‍ രാജ്യത്തേക്കു കടത്താന്‍ ശ്രമിക്കുന്നത് തടയാന്‍ കസ്റ്റംസ് ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. [related]
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT