Flash News

സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി നീരീക്ഷിക്കും

സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി നീരീക്ഷിക്കും
X
uk-arms

ലണ്ടന്‍:ലണ്ടന്‍: ബ്രിട്ടനില്‍ നിന്ന് സൗദിയിലേക്കുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതി ഇനിമേല്‍ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതിയുടെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാന്‍ തീരുമാനം. അധുനിക സൈനികോപകരണങ്ങള്‍ക്ക് വിദേശരാഷ്ട്രങ്ങളെ ആശ്രയിക്കുന്ന സൗദിയ്ക്ക്  നടപടി കനത്ത തിരിച്ചടിയായേക്കും.
ബ്രിട്ടനില്‍ ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി ഏറെക്കാലമായി പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍ അടുത്തിടെ സൗദി നടപ്പാക്കിയ കൂട്ട വധശിക്ഷയുടെ പശ്ചാത്തലത്തില്‍ എംപിമാരുടെ ആവശ്യപ്രകാരം ഇത് പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ബിസിനസ്, അന്താരാഷ്ട്ര വികസനം, വിദേശകാര്യം പ്രതിരോധം എന്നിവയ്ക്കായുള്ള സമിതികളില്‍ അംഗങ്ങളായുള്ള എംപിമാരെ ഉള്‍പ്പെടുത്തിയാണ് ആയുധ കയറ്റുമതി നിയന്ത്രണസമിതി ഉണ്ടാക്കിയിട്ടുള്ളത്.

[related]
വിദേശകാര്യ ചെയര്‍മാന്‍ ക്രിസ്പിന്‍ ബ്ലന്‍ട് സമിതിയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ ജൂലൈ മുതല്‍ ശ്രമമാരംഭിച്ചതാണെങ്കിലും നടന്നില്ല. ഭീകരവാദക്കുറ്റമാരോപിച്ച് 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയ സംഭവത്തെുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയതോടെയാണ് സമിതി ഈ മാസം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്.
സൗദിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണിതെന്ന് ബിസിനസ് കാര്യസമിതി ചെയര്‍മാന്‍ ഇയാന്‍ റൈറ്റ് പറഞ്ഞു.
മനുഷ്യാവകാശപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്കപ്പെടേണ്ട 28 രാജ്യങ്ങളെക്കുറിച്ച് ആയുധ കയറ്റുമതി നിയന്ത്രണസമിതി കഴിഞ്ഞ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കൈകൊണ്ടെറിയാവുന്ന ഗ്രനേഡുകളും സെമി ഓട്ടോമാറ്റിക്ക് കൈത്തോക്കുകളുമടങ്ങിയ ആയുധങ്ങളും സൈനിക കിറ്റുകളും ബ്രിട്ടന്‍ സൗദിക്കു വില്‍ക്കുന്നതെന്തിനെന്ന ചോദ്യവും റിപോര്‍ട്ടിലുണ്ടായിരുന്നു.
മന്ത്രിമാരെയും കമ്പനി എക്‌സിക്യുട്ടീവുകളെയുമൊക്കെ ചോദ്യം ചെയ്യാന്‍ ആയുധ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിക്ക് അധികാരമുണ്ട്.സമിതി പുനരൂജ്ജീവിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഒരു എംപി പറഞ്ഞതിങ്ങനെ :
'സൗദി,യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ കാര്യം നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഇവിടങ്ങളില്‍ എന്തൊക്കെയാണ് നടക്കുന്നത് ? എന്താണ് നാം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നത് ? സമിതിയുടെ അടിയന്തിരമായി പ്രവര്‍ത്തനമാരംഭിക്കണം. ഓരോരാജ്യത്തേക്കുമുള്ള ആയുധക്കയറ്റുമതി പരിശോധിക്കേണ്ടിയിരിക്കുന്നു. അക്കൂട്ടത്തില്‍ തീര്‍ച്ചയായും സൗദി അറേബ്യയും ഉള്‍പ്പെടും'
Next Story

RELATED STORIES

Share it