Flash News

സൗജന്യ സൗരറാന്തല്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ് വണ്‍, പ്ലസ് ടൂ തലത്തില്‍ പഠിക്കുന്ന, വൈദ്യുതീകരിച്ചിട്ടില്ലാത്ത വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി സൗരറാന്തല്‍ നല്‍കുന്നു.

യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അനെര്‍ട്ടിന്റെ വെബ്‌സെറ്റിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും സ്‌കൂളില്‍നിന്നുള്ള സാക്ഷ്യപത്രവും, താമസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും വൈദ്യുതീകരിച്ചിട്ടില്ലാത്ത വീട്ടിലാണു താമസിക്കുന്നത് എന്ന സാക്ഷ്യപത്രവും സഹിതം അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ ജനുവരി 30 ന് മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍  0471 2304137.
Next Story

RELATED STORIES

Share it