സൗജന്യ ചികില്‍സ നിഷേധിച്ചു: ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: കോടതി ഉത്തരവുണ്ടായിട്ടും സൗജന്യ ചികില്‍സ നിഷേധിച്ചതിനെതിരേ 35 വര്‍ഷം മുമ്പ് തെരുവുനായയുടെ കടിയേറ്റയാള്‍ കോടതിയലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു. 1983 ല്‍ തെരുവുനായയുടെ കടിയേറ്റ് ദീര്‍ഘനാള്‍ നിയമപോരാട്ടം നടത്തി സൗജന്യ ചികില്‍സയ്ക്ക് ഉത്തരവു സമ്പാദിച്ച കണ്ണൂര്‍ സ്വദേശി വി ലക്ഷ്മണനാണു കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കെതിരേ കോടതിയലക്ഷ്യ ഹരജിയുമായി സമീപിച്ചിരിക്കുന്നത്.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷിയായ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് കാരണം കാണിച്ചു വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചു. ലക്ഷ്മണന്റെ ഹരജി ഹൈക്കോടതി 2015 ഡിസംബര്‍ എട്ടിനു തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ അധികൃതര്‍ ഉത്തരവു പാലിക്കുന്നില്ലെന്നും ഇപ്പോഴും ചികില്‍സ നിഷേധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി വീണ്ടും സപ്തംബര്‍ 26നു പരിഗണിക്കും.
Next Story

RELATED STORIES

Share it