kozhikode local

സൗജന്യ കൈത്തറി യൂനിഫോം വിതരണം തുടങ്ങി



വടകര: സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ കൈത്തറി യുനിഫോം വിതരണം ചെയ്തു. വടകര സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ബാബു പറശ്ശേരി നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ  ഉപഡയരക്ടര്‍ ഗിരീഷ് ചോലയില്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം കെ ബാലരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ വി ഗോപാലന്‍, ഡിഇഒ സിഐ വത്സല, ടികെ സലീം, കെ ശ്രീധരന്‍, എവി ബാബു, ടി കേളു, സിവി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. ടി അബ്ദുള്‍ വഹാബ് സ്വാഗതവും,  ടി വി ഷുഹൈബ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിന് 1,38,547 മീറ്റര്‍ കൈത്തറി തുണിയാണ് ഒരുക്കിയത്. 29 കൈത്തറി സംഘങ്ങളിലെ 367 തൊഴിലാളികള്‍ അഞ്ച് മാസത്തോളം ജോലി ചെയ്താണ് തുണി വിതരണത്തിന് ഒരുക്കിയത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് കൈത്തറി യൂനിഫോം വിതരണം ചെയ്തത്.  ഉപജില്ലകളിലെ 13, 973 കുട്ടികളാണ് ഗുണഭോക്താക്കള്‍. കൈത്തറി മേഖലയുടെ വികസനം ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരാണ് സൗജന്യ കൈത്തറി യൂനിഫോം നല്‍കാന്‍ തീരുമാനിച്ചത്. വരും വര്‍ഷങ്ങളില്‍ എട്ടാംക്ലാസ് വരെയുടെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്കാവശ്യമായ യൂണിഫോം തയ്യാറാക്കുന്നതോടെ കൈത്തറി സംഘങ്ങളും വലിയ പ്രതീക്ഷയിലാണ്. രണ്ട് കോടിയോളം രൂപ കൂലി ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it