സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാംപിലേക്ക് 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് രണ്ടു ദിവസത്തെ സൗജന്യ കരിയര്‍ ഗൈഡന്‍സ് വ്യക്തിത്വ വികസന പരിശീലന ക്യാംപ് സംഘടിപ്പിക്കും. അഭിരുചിക്കനുസരിച്ച് ഉപരിപഠനമേഖലകള്‍ തിരഞ്ഞെടുക്കുക, വ്യക്തിത്വരൂപീകരണം തുടങ്ങിയവയാണ് മുഖ്യലക്ഷ്യങ്ങള്‍.
വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കും മറ്റുള്ളവര്‍ക്ക് മുന്‍ വര്‍ഷത്തെ വാര്‍ഷികപരീക്ഷയുടെ മാര്‍ക്കുമാണ് മാനദണ്ഡം.
താല്‍പര്യമുള്ള സ്‌കൂള്‍ അതത് പരിശീലനകേന്ദ്രം പ്രി ന്‍സിപ്പലുമായി ബന്ധപ്പെടണം. വിവരങ്ങള്‍ www.minoritywelfare.kerala.gov.inല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 20.
Next Story

RELATED STORIES

Share it