palakkad local

സൗജന്യ ഉപരി പഠനം : ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭിന്നശേഷി വിദ്യാര്‍ഥികളെ ദ്രോഹിക്കുന്നു



എം വി വീരാവുണ്ണി

പട്ടാമ്പി: ഭരണ ഘടനയും നിയമവും കോടതി വിധിയും സര്‍ക്കാറുമെല്ലാം അനുകൂല മായിട്ടും ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളുടെ സൗജന്യ ഉപരി പഠനത്തിന് അനുമതി നല്‍കാതെ ഹയര്‍ സെക്കന്‍ഡറി ഡയരക്ടരേററ് ദ്രോഹിക്കുന്നതായി പരാതി. നടപ്പു സാമ്പത്തിക വര്‍ഷത്തിലും ഈ വിദ്യാര്‍ഥികളില്‍ നിന്ന് മറ്റു പൊതുവിദ്യാര്‍ഥികളെ പോലെ മുഴുവന്‍ ഫീസും ആവശ്യപ്പെടുന്നതായി ആക്ഷേപം. 1995ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പീപ്പിള്‍സ് വിത്ത് ഡിസെബിലിറ്റി ആക്ടില്‍ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 18 വയസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളിനു പുറമെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാധാരണ സ്‌കൂളുകളില്‍ കൂടി മറ്റു വിദ്യാര്‍ഥികളോടൊപ്പം ഭിന്ന ശേഷിക്കാരേയും ഉള്‍പ്പെടുത്തി പഠിപ്പിക്കാന്‍ സംയോജിത വിദ്യാഭ്യാസ പദ്ധതി പ്രോല്‍സാഹിപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.എന്നാല്‍ ഈ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനടക്കം ആവശ്യമായ മുഴുവന്‍ ഫണ്ടും വര്‍ഷം തോറും സംസ്ഥാന ങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പി ഡബ്ല്യുഡി ആക്ട് പ്രകാരം നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ പോലും ചെലവ് ചെയ്യേണ്ടതില്ലെന്നര്‍ഥം. എന്നിട്ട് പോലും സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികതര്‍ തയ്യാറാവാതെ ഫണ്ടുകള്‍ ലാപ്‌സാക്കി കളയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ വര്‍ഷം തോറും പാഴാക്കി കളയുകയും അര്‍ഹരായ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തതോടെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ 1999ല്‍ മുഖ്യമന്ത്രി ക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി. തുടര്‍ന്ന് 2000 മാര്‍ച്ചില്‍ അന്നത്തെ സര്‍ക്കാര്‍ എസ്എസ് എല്‍സി വരെയുള്ള വിദ്യാഭ്യാസം സൗജന്യ മാക്കി ഉത്തരവ് ഇറക്കി. പിന്നീട് സുപ്രിംകോടതിയും 18 വയസ് വരെയുള്ള ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥി കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന് വിധി പ്രസ്താവിച്ചു. എന്നിട്ടും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥി കളുടെ സൗജന്യത്തെ അംഗീകരിക്കാന്‍ മടിക്കുന്ന തിന്റെ കാരണമാണ് മനസ്സിലാവാത്തത്. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ പ്രകാരം 19 വയസ്സ് വരെയുള്ള ഭിന്ന ശേഷിക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ്  ഇവിടത്തെ ഈ കളി . സംസ്ഥാനത്ത് എട്ട് ലക്ഷം ഭിന്ന ശേഷിക്കാരായ ആളുകള്‍ ഉള്ളതില്‍ 1.67 ലക്ഷം 20 വയസ്സില്‍ താഴെ പ്രായമുള്ള വരാണ്. ഇവരില്‍ കേവലം 12,000 ത്തില്‍ താഴെയുള്ളവര്‍  മാത്രമാണ് പത്താംക്ലാസ് ജയിച്ചതിന് ശേഷം ഉപരിപഠനത്തിനു യോഗ്യത നേടിയവര്‍. അതില്‍ 5000 പേര്‍ മാത്രമാണ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രയാസപ്പെട്ട്  ഉപരി പഠനത്തിന് സാധിക്കാതെ അലയുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സാമൂഹിക നീതി വകുപ്പിന്റെയും സാമൂഹിക സുരക്ഷാ മിഷന്റെ യും സംയുക്ത ആഭിമുഖ്യത്തില്‍ ഭാരതത്തിലെ എല്ലാ സംസ്ഥാന ങ്ങള്‍ ക്കും മാതൃകയായ അനുയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നാണ് ജനകീയ ആവശ്യം.
Next Story

RELATED STORIES

Share it