Flash News

സ്‌റ്റേഡിയം ക്രിക്കറ്റിന് വിട്ട് നല്‍കുന്നതില്‍ എതിര്‍പ്പുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

സ്‌റ്റേഡിയം ക്രിക്കറ്റിന് വിട്ട് നല്‍കുന്നതില്‍ എതിര്‍പ്പുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍
X


കൊച്ചി: കലൂര്‍ രാജ്യന്തര സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് മല്‍സരത്തിന് വേദിയാകുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെ എതിര്‍പ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ രംഗത്ത്. ടീമിലെ സൂപ്പര്‍താരങ്ങളായ ഇയാന്‍ ഹ്യൂമും സികെ വിനീതുമാണ് മല്‍സരത്തിനെതിരേ രംഗത്ത് വന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ആദ്യഘട്ടം മുതല്‍ കൊച്ചി സ്റ്റേഡിയത്തിനെ അടുത്തറിയാം. അന്ന് ക്രിക്കറ്റ് മൈതാനമായിരുന്ന കലൂര്‍ സ്റ്റേഡിയത്തിനെ ആഴ്ച്ചകളോളം എടുത്താണ് ഫുട്‌ബോള്‍ മൈതാനമാക്കി പരുവപ്പെടുത്തിയത്. ഫിഫ അണ്ടര്‍ 17നായി കോടികളും സ്റ്റേഡിയത്തില്‍ മുടക്കി കഴിഞ്ഞു. ഇനി അവയെല്ലാം നശിപ്പിക്കണ്ട ആവശ്യമുണ്ടൊയെന്ന് ഹ്യൂം ചോദിക്കുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ ഫുട്‌ബോളിനായി വിട്ടുനല്‍കുമോയെന്ന ചോദ്യവും ഹ്യൂം ഉന്നയിക്കുന്നുണ്ട്. ഫിഫയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആറ് മൈതാനങ്ങളില്‍ ഒന്നാണ് കൊച്ചിയിലേതെന്ന് സികെ വിനീത് പറയുന്നു. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം കൊച്ചിയില്‍ നടത്തുവാനുള്ള തീരുമാനം തെറ്റാണെന്നും സികെ വിനീത് ട്വിറ്ററില്‍ കുറിച്ചു. ഇവര്‍ക്ക് പുറമേ റിനോ ആന്റോ ഉള്‍പ്പെടെയുള്ള താരങ്ങളും കൊച്ചിയിലെ ക്രിക്കറ്റ് മല്‍സരത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ കീഴില്‍ സേവ് കൊച്ചി ടര്‍ഫ്  കാംപെയിനും തുടക്കമിട്ടുകഴിഞ്ഞു. കാംപെയിന് പിന്തുണ പ്രഖ്യാപിച്ചാണ് താരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it