wayanad local

സ്‌റ്റേജിനം ഇന്നുമുതല്‍

പനമരം: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിലെ സ്‌റ്റേജിന മല്‍സരങ്ങള്‍ ഇന്നുമുതല്‍ എട്ടുവരെ പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്‌റ്റേജിതര മല്‍സരങ്ങള്‍ പൂര്‍ത്തിയായി. കബനി, സുഹാനി, തലക്കല്‍ ചന്തു, ഇഫോറിയ, വര്‍ദ, നന്തുണി, തരാന, കാവ്യഭാരതി എന്നീ എട്ടുവേദികളിലാണ് മല്‍സരങ്ങള്‍. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം, അറബിക്, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളിലായി 302 ഇനങ്ങളിലായാണ് മല്‍സരങ്ങള്‍.
ഇന്നുരാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജ് പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങില്‍ ഒ ആര്‍ കേളു എംഎല്‍എ കലോല്‍സവം ഉദ്ഘാടനം ചെയ്യും. എട്ടിനു വൈകീട്ട് നാലിന് സമാപനസമ്മേളനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. ഇന്നലെ നടന്ന വിഭാഗം ബാന്റ് മേളത്തില്‍ ഒന്നാം സ്ഥാനം സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ കരസ്ഥമാക്കി.
ജോസഫിന്റെ പരിശീലനത്തിലുള്ള 21 വിദ്യാര്‍ഥികളാണ് ടീമിലുള്ളത്. കലോല്‍സവ നഗരിയില്‍ സജീവമാണ് ആരോഗ്യവകുപ്പും ജനപ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥിനികളും പിടിഎ ഭാരവാഹികളും. കലോല്‍സവ നഗരിയില്‍ ഡോക്ടര്‍, നഴ്‌സ്, അംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, കൗണ്‍സലിങ് സേവനങ്ങളും ലഭ്യമാണ്.
Next Story

RELATED STORIES

Share it