Flash News

സ്‌ഫോടന മുന്നറിയിപ്പ്; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സംശയാസ്പദമായി എട്ടുപേര്‍ അറസ്റ്റില്‍

സ്‌ഫോടന മുന്നറിയിപ്പ്; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; സംശയാസ്പദമായി എട്ടുപേര്‍ അറസ്റ്റില്‍
X
nia

ന്യൂഡല്‍ഹി:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ട  ശ്യംഖല സ്‌ഫോടനം നടത്തുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐ.എ)യുടെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ സംശയാസ്പദമായി എട്ടുപേരെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ്, ബെംഗളുരു, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ്  യുവാക്കളെ കസ്റ്റിഡിയിലെടുത്തത്. കര്‍ണ്ണാടകയില്‍ നിന്ന് നാലു യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദില്‍ നിന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് ഹൈദരാബാദില്‍ നിന്ന് നാലു യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിലെ മൂന്ന് സിറ്റിയിലെ സംഭവവുമായി ബന്ധപ്പെട്ട് റെയ്ഡ് നടക്കുകയാണ്.

മാംഗലൂരില്‍ നിന്ന് പിടിയിലായ യുവാവ് പോളി ടെക്‌നിക്ക് ഡിപ്ലോമാ നേടിയ യുവാവാണ്.
ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ സ്‌ഫോടനം നടത്താനാണ് അക്രമികളുടെ ഉദ്ദേശമെന്ന് എന്‍.ഐ.എ അറിയിച്ചു.എന്‍.ഐ.എ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേസ്സെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it