Flash News

സ്‌ഫോടനങ്ങളുണ്ടായില്ലെന്ന ഹിന്ദുത്വ പ്രചാരണം നുണ; 2016ല്‍ മാത്രം രാജ്യത്ത് 400ലധികം സ്‌ഫോടനങ്ങള്‍

ന്യൂഡല്‍ഹി: മോദി ഭരണകാലത്ത് രാജ്യത്ത് സ്‌ഫോടനങ്ങളുണ്ടായില്ലെന്ന ഹിന്ദുത്വരുടെ പ്രചാരണം വ്യാജമെന്ന് ആഭ്യന്തരമന്ത്രാലയം രേഖകള്‍. 2016ല്‍ മാത്രം രാജ്യത്ത് 400ലധികം സ്‌ഫോടനങ്ങളുണ്ടാവുകയും 118 പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം 2017 ഏപ്രില്‍ 11ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
എന്‍എസ്ജി, നാഷനല്‍ ബോംബ് ഡാറ്റ സെന്റര്‍ എന്നിവരുടെ രേഖകളുടെ അടിസ്ഥാനത്തിലുള്ള കണക്കാണ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.
കശ്മീരിലാണ് 2016ല്‍ ഏറ്റവും കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത് (69), പിന്നാലെ മണിപ്പൂര്‍ (64). ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി. 2017 മാര്‍ച്ച് 7ന് ഭോപാല്‍- ഉജ്ജയ്ന്‍ പാസഞ്ചര്‍ ട്രെയിനില്‍ മധ്യപ്രദേശിലെ ജബ്ദിയിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ ബോധ്ഗയയില്‍ 2018 ജനുവരി 19ന് സ്‌ഫോടനമുണ്ടായി. 2015 ജനുവരി 23ന് ഭോജ്പൂരിലെ സിവില്‍ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ക്കു പരിക്കേറ്റു.
2014 മുതല്‍ 2018 വരെ രാജ്യത്ത് 406 സ്‌ഫോടനങ്ങളുണ്ടായി. 118 പേര്‍ കൊല്ലപ്പെട്ടതിനു പുറമെ 505 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it