kannur local

സ്‌ഫോടനം: കള്ളക്കേസില്‍ കുടുക്കാന്‍ അനുവദിക്കില്ല- മുസ്‌ലിം ലീഗ്

ഇരിട്ടി: ഇരിട്ടി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും ഭരണപക്ഷ സമ്മര്‍ദപ്രകാരം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് പോലിസ് നീക്കമെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി. മുസ്‌ലിം ലീഗ് ഓഫിസിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രദേശിക നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരേ പാര്‍ട്ടി പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷ്പക്ഷ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ സ്വാഗതം ചെയ്യും. സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ വസ്തുകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷനായി. കെ പി താഹിര്‍, എം പി എ റഹീം, സി അബ്ദുല്ല, എം എം മജീദ്, എം കെ മുഹമ്മദ്, സമീര്‍ പുന്നാട്, അരിപ്പയില്‍ മുഹമ്മദ് ഹാജി, ഇബ്രാഹീം പൊയിലന്‍, ഇജാസ് ആറളം സംസാരിച്ചു.

Next Story

RELATED STORIES

Share it