kozhikode local

സ്‌ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കുമായി റെയ്ഡ്

വടകര: പൊതു സ്ഥലങ്ങളിലെ പ്രചരണ ബോര്‍ഡുകളും, പതാകകളും സ്ഥിരമായി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറാമല പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് എടച്ചേരി പോലീസിന്റെ നേതൃത്വത്തില്‍ സ്‌ഫോടക വസ്തുക്കള്‍ക്കും, ആയുധങ്ങള്‍ക്കുമായി റെയ്ഡ് നടത്തി. തട്ടോളിക്കര, കുന്നുമ്മക്കര എന്നീ പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്.
സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നില നില്‍ക്കുന്ന പ്രദേശങ്ങളാണിത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന രാവിലെ പത്തു മണിക്ക് അവസാനിച്ചു. റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല.
റെയ്ഡിന് എടച്ചേരി എസ്‌ഐ കെ പ്രദീപ്കുമാര്‍, അഡീഷണല്‍ എസ്‌ഐ സുധാകരന്‍, ബോംബ് സ്‌ക്വാഡ് എസ്‌ഐ അനില്‍കുമാര്‍, ഡോഗ് സ്‌ക്വാഡിലെ പ്രദീപ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it