സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് 8 കുട്ടികള്‍ക്ക് പരിക്ക്

ജംഷഡ്പൂര്‍: സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ടാങ്കില്‍നിന്നു കിട്ടിയ അജ്ഞാത വസ്തു കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റ്റാറ്റാ മെയിന്‍ ആശുപത്രിയിലേക്കു മാറ്റിയെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it