malappuram local

സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവംതമിഴ്‌നാട് പോലിസ് വിവരം ശേഖരിച്ചു

പെരിന്തല്‍മണ്ണ: അനധികൃതമായി വാഹനത്തില്‍ കടത്തിക്കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ തമിഴ്‌നാട് പോലിസ് വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം പൊന്ന്യാകുര്‍ശ്ശി ബൈപാസില്‍നിന്ന് ചരക്ക് ലോറിയില്‍ കടത്തിയ സ്‌ഫോടകവസ്തുക്കളുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റിലായ സംഭവത്തിലാണ് തമിഴ്‌നാട് പോലിസ് വിവരം ശേഖരിച്ചത്. കോയമ്പത്തൂരില്‍നിന്നു കേരളത്തിലേയ്ക്കു കടത്തിയ 15 ചാക്കുകളിലായി മൂവായിരേത്താളം ജലാറ്റിന്‍ സ്റ്റിക്ക് 12 ചാക്കുകളിലായി 600 കിലോഗ്രാം അമോണിയം നൈട്രേറ്റ് എന്നിവ ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ റിമാന്റിലുള്ള ഏജന്റ് തമിഴ്‌നാട് ഒടിശന്‍പേട്ട പളനി വേലന്‍ (48), ലോറിയിലെ ജീവനക്കാരായ മൈലാടുതറ രമേശ് (23), തിരുവിലങ്ങോട് വിജയരാജന്‍(30) എന്നിവരുടെ ഇടപാടുകളെക്കുറിച്ചാണ് തമിഴ്‌നാട് പോലിസ് വിവരങ്ങള്‍ ശേഖരിച്ചത്. ഉപ്പ്, ശര്‍ക്കര എന്നീ ലോഡുകളുടെ കൂടെയാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാറെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് സ്ഥിരമായി സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചിരുന്ന സംഘത്തിലെ കൂട്ടാളികളെ കണ്ടെത്തുന്നതിനായാണ് പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെ വിവരങ്ങളും മറ്റും തമിഴ്‌നാട് പോലിസിന് കൈമാറിയത്.
Next Story

RELATED STORIES

Share it