Districts

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ നവംബര്‍ 15ന്

കൊച്ചി: മൂന്നുതവണ ലിംക റെക്കോഡ് നേടിയ പ്രഥമ ഇന്ത്യന്‍ ബ്ലേഡ് റണ്ണര്‍ മേജര്‍ ഡി പി സിങിന്റെ നേതൃത്വത്തില്‍ കൃത്രിമ കാല്‍ ഉപയോഗിച്ച് ഓടുന്ന 20 അംഗ സംഘം നവംബര്‍ 15നു കൊച്ചിയില്‍ നടക്കുന്ന ഐഡിബിഐ ഫെഡറല്‍ സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ പങ്കെടുക്കും.
വെല്ലുവിളികളെ നേരിടാന്‍ മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് കാര്‍ഗില്‍ യുദ്ധവീരനായ മേജര്‍ ഡി പി സിങ് ദ ചലഞ്ചിങ് വസ് എന്ന ഗ്രൂപ്പ് ഉണ്ടാക്കിയത്. 800 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 80 ഓളംപേര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ഫു ള്‍ മാരത്തണ്‍ കോഴ്‌സ് സര്‍ട്ടിഫൈ ചെയ്യുന്നത് യുഎസ്എ ട്രാക്‌സ് ആന്റ് ഫീല്‍ഡ് (യുഎസ്എടിഎഫ്) ആണ്. ബോസ്റ്റ ണ്‍ മാരത്തണ്‍, ലണ്ടന്‍ മാരത്ത ണ്‍ തുടങ്ങിയ രാജ്യാന്തര മല്‍സരങ്ങളില്‍ ഈ സര്‍ട്ടിഫിക്കേഷ ന്‍ ഉള്ള ഓട്ടക്കാര്‍ക്കു പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും.
മാരത്തണില്‍ മൂന്നു വിഭാഗങ്ങളുണ്ട്. 42.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21.1 കിലോമീറ്ററിന്റെ ഹാഫ് മാരത്തണ്‍, 5 കിലോമീറ്ററിന്റെ ഫാമിലി ഫണ്‍ റണ്‍ എന്നീ വിഭാഗങ്ങളിലായിരിക്കും മാരത്തണ്‍. എല്ലാ അമച്വര്‍ ഓട്ടക്കാര്‍ക്കും മാരത്തണില്‍ പങ്കെടുക്കാം.
മാരത്തണില്‍ പങ്കെടുക്കാന്‍ www.spicecoastmaratho n.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫുള്‍ മാരത്തണ്‍ രജിസ്‌ട്രേഷന്‍ ഫീസ് 950 രൂപയാണ്. ഹാഫ് മാരത്തണിന്റേത് 850 രൂപയും ഫണ്‍ റണ്ണിന്റേത് 500 രൂപയും ആണ്.
Next Story

RELATED STORIES

Share it