സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നൂറുമേനി വിജയം

തിരുവനന്തപുരം: എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) വിഭാഗത്തില്‍ നൂറുശതമാനമാണ് വിജയം. 294 പേര്‍ പരീക്ഷയെഴുതിയതില്‍ എല്ലാവരും ഉപരിപഠനത്തിന് യോഗ്യരായി. കഴിഞ്ഞവര്‍ഷം 97.83 ശതമാനമാണ് വിജയം. ടിഎച്ച്എസ്എല്‍സിയില്‍ 3,516 പേര്‍ പരീക്ഷയെഴുതിയതില്‍ 3,474 പേര്‍ വിജയിച്ചു- 98.8 ശതമാനമാണ് വിജയം. 147 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് 98.64 ശതമാനമായിരുന്നു. 322 പേര്‍ പരീക്ഷയെഴുതിയതില്‍ 315 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി.
ഈ വിഭാഗത്തില്‍ 29 സ്‌കൂളുകള്‍ക്കാണ് നൂറുശതമാനം വിജയം. ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 20 പേര്‍ പരീക്ഷയെഴുതിയതില്‍ 17 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 85 ശതമാനമാണ് വിജയം. എഎച്ച്എസ്എല്‍സിയില്‍ 96.25 ശതമാനമാണ് വിജയം. 80 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 77 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. ഗള്‍ഫില്‍ സെന്ററായി പരീക്ഷയെഴുതിയവരെല്ലാം ഉപരിപഠനത്തിന് അര്‍ഹരായി. ഒമ്പത് സ്‌കൂളുകളിലായി 533 പേരാണ് പരീക്ഷയെഴുതിയത്. ലക്ഷദ്വീപിലെ വിജയം 79.95 ശതമാനമാണ്. ഇവിടെ ഒമ്പത് സ്‌കൂളുകളിലായി 813 പേര്‍ പരീക്ഷയെഴുതിയതില്‍ 650 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്.
Next Story

RELATED STORIES

Share it