wayanad local

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു

കല്‍പ്പറ്റ: ജില്ലയില്‍ പോലിസ് വകുപ്പില്‍ സിവില്‍ പോലിസ് ഓഫിസര്‍, എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ (കാറ്റഗറി നമ്പര്‍ 64/17 മുതല്‍ 67/17 വരെ) (പുരുഷന്‍മാരും വനിതകളും) തസ്തികകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു.
ജില്ലയിലെ വനാന്തരത്തിലോ വനാതിര്‍ത്തിയിലെയോ സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മാത്രം മറ്റ് ഇതര സമുദായത്തില്‍പ്പെട്ട പട്ടികവര്‍ഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കായികക്ഷമതാ പരീക്ഷ 11 മുതല്‍ 16 വരെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൗണ്ട് എന്നിവിടങ്ങളില്‍ നടത്തും. കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതു തികച്ചും താല്‍ക്കാലികമായിട്ടാണ്. കായികക്ഷമതാ പരീക്ഷയ്ക്കുള്ള അറിയിപ്പ് ട്രൈബല്‍ ഡെവലപ്‌മെന്റ് വകുപ്പ് മുഖേന വിതരണം ചെയ്യും.
അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും സൂക്ഷ്മ പരിശോധന നടത്തി ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരെ മാത്രമെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.  ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, നാലു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ ആറിന് അതാതു സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണം. രണ്ടു വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ രണ്ടു മെമ്മോയും സഹിതം ലഭിച്ച ആദ്യ തിയ്യതിയില്‍ ടെസ്റ്റിന് ഹാജരാവണം.
ലോകായുക്ത


ജില്ലാതല ക്വിസ് മല്‍സരംകല്‍പ്പറ്റ: തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും നടപടിക്രമങ്ങളെക്കുറിച്ച് യുവാക്കളെ ബോധവാന്‍മാരാക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരദേശ പ്രകാരം എസ്‌കെഎംജെ ജൂബിലി ഹാളില്‍ ജില്ലാതല ക്വിസ് മല്‍സരം നടത്തി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 14 മുതല്‍ 17 വയസ്സു വരെയുള്ളവര്‍ക്കാണ് മല്‍സരം സംഘടിപ്പിച്ചത്. 37 ടീമുകള്‍ മല്‍സരിച്ചു.

തൊഴിലുറപ്പ് കുടിശ്ശിക 30 കോടിമാനന്തവാടി: ജില്ലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കൂലി ലഭിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികളില്ല. നാലു മാസത്തിലധിമായി പണിയെടുത്ത തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ നല്‍കാനുള്ളത് 30 കോടി രൂപയോളമാണ്.
ഇതില്‍ ഏറ്റവും കുടുതല്‍ തൂക നല്‍കാനുള്ളത് കല്‍പ്പറ്റ ബ്ലോക്കിലാണ്. ഇവിടുത്തെ തൊഴിലാളികള്‍ക്ക് 9 കോടി രൂപയാണ് നല്‍കാനുള്ളത്. മാനന്തവാടി ബ്ലോക്കിന് കീഴില്‍ എട്ടു കോടി 70 ലക്ഷം രൂപയും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിന് കീഴില്‍ ആറുകോടി രൂപയും പനമരം ബ്ലോക്കിന് കിഴിലെ തൊഴിലാളികള്‍ക്ക് ഏഴുകോടി രൂപയും നല്‍കാനുണ്ട്. ജില്ലയില്‍ തൊഴില്‍ കാര്‍ഡ് എടുത്തിട്ടുള്ളത് 80,530 തൊഴിലാളികളാണ്. ഇതില്‍ 26,440 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 3,941 തൊഴിലാളികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നാണ്.
ജില്ലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റു തൊഴില്‍ മേഖലകളില്‍ തൊഴിലുകള്‍ ഇല്ലാത്ത സഹാചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ആശ്വാസകരമാവുമായിരുന്നു. എന്നാല്‍, കൂലി ലഭിക്കാതായതോടെ ആദിവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ പണിയോടുള്ള താല്‍പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. നിത്യവൃത്തിക്കായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീത്തൊഴിലാളികളാണ് കൂടുതലായി ഈ രംഗത്തുണ്ടായിരുന്നത്.
കൂലി ലഭിക്കാതായതോടെ അദിവാസികള്‍ അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുകയും തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യത്തിലുമാണ്.
കൂലി കുടിശ്ശികയായി മാസങ്ങളായിട്ടും തൊഴിലാളി സംഘടനകള്‍ മൗനം പാലിക്കുകയാണ്.
Next Story

RELATED STORIES

Share it