wayanad local

സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ തോണിച്ചാല്‍ എമ്മാവൂസ് വില്ല ജേതാക്കള്‍

പനമരം: തിരുവനന്തപുരം എല്‍എന്‍സിപിഇയില്‍ നടന്ന സംസ്ഥാന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ തോണിച്ചാല്‍ എമ്മാവൂസ് വില്ല ജേതാക്കള്‍. 17 സ്വര്‍ണം, 23 വെള്ളി, എട്ടു വെങ്കലം എന്നിവ നേടിയാണ് എമ്മാവൂസ് വില്ല ഒന്നാം സ്ഥാനത്തെത്തിയത്. മാര്‍ച്ച് 14 മുതല്‍ ജംഷഡ്പൂര്‍ ടാറ്റാ നഗറില്‍ നടന്ന നാഷനല്‍ മീറ്റില്‍ വില്ലയിലെ എട്ടു കുട്ടികള്‍ ശ്രദ്ധേയമായ വിജയം നേടി.
സംസ്ഥാന ഫുട്‌ബോള്‍ ടീമിനു വേണ്ടി മല്‍സരിച്ച് സ്വര്‍ണം നേടി ഇന്റര്‍നാഷനല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സിലേക്ക് അര്‍ഹത നേടിയ നാലു പേര്‍ എമ്മാവൂസ് വില്ലയില്‍ നിന്നുള്ളവരാണ്. റിലേ, ഷോട്ട്പുട്ട്, 200 മീറ്റര്‍ ഓട്ടം എന്നിവയിലും ഇവര്‍ മെഡല്‍ നേടി. ജില്ലാ, സംസ്ഥാന, നാഷനല്‍ മല്‍സരങ്ങളില്‍ ചിത്രരചന, പെയിന്റിങ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് എന്നിവയിലെല്ലാം വര്‍ഷങ്ങളായി എമ്മാവൂസ് വില്ല എന്നും ഒന്നാമതാണ്.
ഇവര്‍ പ്രഫഷനല്‍ ബാന്റ്‌സെറ്റ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലും പുറത്തും വിവിധ ഇടങ്ങളില്‍ ബാന്റ്‌സെറ്റ് അവതരിപ്പിച്ച് അംഗീകാരവും പ്രോല്‍സാഹനവും നേടി. ജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പഠന-പരിശീലന കേന്ദ്രമാണ് മാനന്തവാടി തോണിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന എമ്മാവൂസ് വില്ല.
Next Story

RELATED STORIES

Share it