kozhikode local

സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തില്‍ അഴിമതിയെന്ന് പരാതി



കൊയിലാണ്ടി: ജില്ലയില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായി എസ്എസ്എ നടത്തിയ ഇന്റര്‍വ്യൂ പ്രഹസനമെന്ന് പരാതി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മുന്‍പരിചയമുള്ളവരേയും പട്ടികജാതിയില്‍പെട്ട 32 വയസ്സിന് മുകളിലുള്ളവരെയും എംപ്ലോയ്‌മെന്റ് സീനിയോറിറ്റി ഉള്ളവരേയും പരിഗണിച്ചില്ലെന്നാണ് പരാതി. ഫിസിക്കല്‍ എജുക്കേഷന്‍, വര്‍ക്ക് എക്‌സ്പീരിയന്‍സ്, ആര്‍ട്, മ്യൂസിക് തസ്തികകളേക്കാണ് ഇന്റര്‍വ്യൂ. കഴിഞ്ഞ വര്‍ഷം നിയമനത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ കഴിയാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് റി ഇന്റര്‍വ്യൂ നടത്തിയാണ് ലിസ്റ്റ് തയാറാക്കിയത്. ഒക്ടോബര്‍ മാസമാണ് നിയമനം നടത്തിയത്. മൂന്നു മാസത്തെ സേവനത്തിന് ശേഷം ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. അന്ന് കോടതിയില്‍ പോയവരെയാണ് പ്രതികാര നടപടിയെന്ന നിലയില്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. പകരം നിശ്ചിത യോഗ്യതയില്ലാത്തവരേയും മറ്റും ലിസ്റ്റില്‍ എടുക്കുകയാണ് ചെയ്തതെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ചില അങ്കണവാടിയില്‍ ജീവനക്കാരായവര്‍ അവധിയെടുത്ത് ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇത് ചട്ടലംഘനമാണെന്നാണ് ആരോപണം. പ്രധാന ഭരണകക്ഷിയുടെ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനക്കാണ് എസ്എസ്എ യുടെ നിയന്ത്രണം. റാങ്ക് ലിസ്റ്റില്‍ ഇടം കിട്ടാത്തവര്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it