Flash News

സ്‌പെയിന് സമനിലപ്പൂട്ട്; പെറുവിന് തകര്‍പ്പന്‍ ജയം

സ്‌പെയിന് സമനിലപ്പൂട്ട്; പെറുവിന് തകര്‍പ്പന്‍ ജയം
X

വിയ്യാറയല്‍: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിന് സമനിലപ്പൂട്ട്. സ്വിസര്‍ലന്‍ഡ് സ്പാനിഷ് കാളകളെ 1-1 സമനിലയില്‍ തളച്ചിടുകയായിരുന്നു.
സെര്‍ജിയോ റാമോസ് ഇല്ലാതെയാണ് സ്‌പെയിന്‍ കളി തുടങ്ങിയത്. ഡീഗോ കോസ്റ്റയെ വജ്രായുധമാക്കി 4-2-3-1 ഫോര്‍മാറ്റില്‍ സ്പാനിഷ് നിര ബൂട്ടണിഞ്ഞപ്പോള്‍ അതേ ഫോര്‍മാറ്റില്‍ത്തന്നെയിറങ്ങിയായിരുന്നു സ്വിസര്‍ലന്‍ഡ് കളി മെനഞ്ഞത്. മല്‍സരത്തിന്റെ 29ാം മിനിറ്റില്‍ സ്‌പെയിന്‍ അക്കൗണ്ട് തുറന്നു. മാഞ്ചസ്റ്റര്‍ സിറ്റി താരം ഡേവിഡ് സില്‍വയുടെ അസിസ്റ്റില്‍ റയല്‍ സോസിഡാഡ് താരം അല്‍വാരോ ഓഡ്രിസോളയാണ് സ്‌പെയിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോഴും ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് സ്‌പെയിന്‍ കളം പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്തി സ്വിസര്‍ലന്‍ഡ് താരങ്ങള്‍ പന്ത് തട്ടിയതോടെ സ്‌പെയിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമായി. 62ാം മിനിറ്റില്‍ സ്‌പെയിനെ ഞെട്ടിച്ച് എസി മിലാന്‍ താരം റിക്കാര്‍ഡോ റോഡ്രിഗസ് സ്‌പെയിന്‍വല തുളച്ചു. സൂപ്പര്‍ ഗോള്‍കീപ്പര്‍ ഡി ജിയയുടെ പിഴവിലൂടെയായിരുന്നു സ്വിസര്‍ലന്‍ഡ് സമനില ഗോള്‍ കണ്ടെത്തിയത്. മല്‍സരം 1-1 എന്ന നിലയില്‍. പിന്നീടുള്ള സമയത്ത് ഇരു കൂട്ടര്‍ക്കും വലകുലുക്കാന്‍ കഴിയാതെ വന്നതോടെ 1-1 സമനില പങ്കിട്ട് കളം വിടുകയായിരുന്നു. സ്‌പെയിന്റെ തോല്‍വിയറിയാത്ത തുടര്‍ച്ചായ 19ാം മല്‍സരം കൂടിയായിരുന്നു ഇത്.
മറ്റൊരു മല്‍സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പെറു മുട്ടുകുത്തിച്ചത്. 20ാം മിനിറ്റില്‍ കാരില്ലോ, 41, 64 മിനിറ്റില്‍ ഗുരീറോ എന്നിവരാണ് പെറുവിന് വേണ്ടി ലക്ഷ്യം കണ്ടത്.
Next Story

RELATED STORIES

Share it