സ്‌പെയിന്‍ സര്‍ക്കാര്‍ രൂപീകരണം; സഖ്യ ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രധാനമന്ത്രി

മാഡ്രിഡ്: സ്‌പെയിന്‍ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മൗറീനോ രജോയുടെ യാഥാസ്ഥിതിക പോപുലര്‍ പാര്‍ട്ടി(പിപി)ക്കു വിജയം. വിജയം കൈവരിച്ചെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്കു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചര്‍ച്ചകളിലൂടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തുമെന്ന് രജോയ് അറിയിച്ചു. ധാരണയിലെത്താന്‍ നിരവധി കാര്യങ്ങളില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. കെട്ടുറപ്പുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തും.
ഫലം പുറത്തുവന്നശേഷം പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പ്രസ്താവനയില്‍ രജോയ് പറഞ്ഞു. 350 അംഗ പാര്‍ലമെന്റില്‍ 29 ശതമാനം (123 സീറ്റുകള്‍) വോട്ടുകളാണ് പോപുലര്‍ പാര്‍ട്ടി നേടിയത്. ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തെത്തിയ പുതിയ പാര്‍ട്ടികളായ പോഡെമോസും സിയു ഡാഡാനോസും വന്‍ നേട്ടമാണുണ്ടാക്കിയത്. ഇരു പാര്‍ട്ടികളും കൂടി മൂന്നിലൊന്ന് വോട്ടുകള്‍ നേടി. സോഷ്യലിസ്റ്റ് പാര്‍ട്ടി 90 സീറ്റു നേടി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സ്‌പെയിനില്‍ പോപുലര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും മാറിമാറി ഭരണം നടത്തുകയായിരുന്നു.
Next Story

RELATED STORIES

Share it