Sports

സ്‌പെയിന്‍ ഭീതിയില്‍ ബയേണ്‍

മാഡ്രിഡ്: സ്‌പെയിന്‍ വീണ്ടും തങ്ങള്‍ക്കു പെയിന്‍ നല്‍കുമോയെന്ന ഭീതിയുമായി ജര്‍മന്‍ ഗ്ലാമര്‍ ടീം ബയേണ്‍ മ്യൂണിക്ക് ഇന്നു ചാംപ്യന്‍സ് ല ീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലിനിറങ്ങും. സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ പങ്കാളിയായ അത്‌ലറ്റികോ മാഡ്രിഡാണ് ബയേണിന്റെ എതിരാളികള്‍.
അത്‌ലറ്റികോയുടെ ഹോംഗ്രൗണ്ടായ വിസെന്റെ കാള്‍ഡെറോണ്‍ സ്‌റ്റേഡിയത്തിലാണ് ഇന്നത്തെ ആദ്യപാദ സെമി പോരാട്ടം അരങ്ങേറുക.
കണക്കുകള്‍ ബയേണിനെകരയിക്കും
ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ടീമുകള്‍ക്കെതിരായ റെക്കോഡ് ബയേണിന് ആഹ്ലാദം നല്‍കുന്നതല്ല. കഴിഞ്ഞ രണ്ടു സീസണുകളിലും സെമി ഫൈനലില്‍ ബയേണിന്റെ കഥ കഴിച്ചത് സ്പാനിഷ് ക്ലബ്ബുകളായിരുന്നു. 2014ല്‍ റയല്‍ മാഡ്രിഡിനും കഴിഞ്ഞ തവണ ബാഴ്‌സലോണയ്ക്കും മുന്നിലാണ് ബയേണ്‍ തലകുനിച്ചത്.
മൂന്നാംതവണ ഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബയേണ്‍ ഇന്നു സ്‌പെയിനിലെത്തുക.
സ്‌പെയിനില്‍ ബയേണിന്റെ റെക്കോഡ് സൂപ്പര്‍ കോച്ച് പെപ് ഗ്വാ ര്‍ഡിയോളയെ ആശങ്കയിലാക്കുന്നതാണ്. സ്‌പെയിനില്‍ കളിച്ച കഴിഞ്ഞ 12 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ബയേണിനു ജയിക്കാനായിട്ടുള്ളൂ.
കഴിഞ്ഞ രണ്ടു സീസണുകളിലും ചില പ്രമുഖ താരങ്ങ ള്‍ പരിക്കേറ്റു പുറത്തിരുന്നത് ബയേണിന് തിരിച്ചടിയായിരുന്നു. എന്നാല്‍ ഇത്തവണ ഏറ്റവും മികച്ച ടീമുമായാണ് ജര്‍മന്‍ ചാംപ്യന്‍മാരുടെ വരവ്.
ഈ ടൂര്‍ണമെന്റി ല്‍ സെമിയിലേക്കുള്ള ബയേണിന്റെ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. യുവന്റസ്, ബെന്‍ഫിക്ക എന്നിവര്‍ക്കെതിരേ ആദ്യപാദത്തില്‍ തോറ്റ ശേഷമാണ് രണ്ടാംപാദത്തില്‍ തിരിച്ചടിച്ച് ബയേണ്‍ മുന്നേറിയത്.
ഏറ്റവും മികച്ച കളി തന്നെ ഇന്നു പുറത്തെടുത്തെങ്കില്‍ മാത്രമേ ബയേണിന് അത്‌ലറ്റികോയെ കീഴടക്കാനാവുകയുള്ളൂ. ബാഴ്‌സലോണ കഴിഞ്ഞാല്‍ ടൂര്‍ണമെന്റിലെ തന്നെ മികച്ച ആക്രമണനിരയാണ് ബയേണിനുള്ളത്. ലോക ഫുട്‌ബോളിലെ മിന്നും സ്‌ട്രൈക്കര്‍മാ രായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറും അണിനിരക്കുന്ന മുന്നേറ്റനിര എതിരാളികളെ വിറപ്പിക്കും. ഈ സീസണിലെ ചാംപ്യന്‍സ് ലീഗില്‍ ഇരുവരും കൂടി 16 ഗോളുകള്‍ ടീമിനായി നേടിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ടു സീസണുകളിലെ സെമിയി ലും ആദ്യപാദ മല്‍സരത്തില്‍ ഇരുവരും നിരവധി ഗോളവസരങ്ങള്‍ പാഴാക്കിയത് ബയേണിന്റെ പുറത്താവലിനു വഴിവച്ചിരുന്നു. ഇന്ന് അത്തരത്തിലുള്ള അബദ്ധങ്ങളൊന്നും ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ബയേണ്‍.
ശക്തമായ പ്രതിരോധമുള്ള അത്‌ലറ്റികോയ്‌ക്കെതിരേ കളിക്കുന്നത് ഏറെ ആവേശത്തോടെയാണ് കാണുന്നതെന്ന് ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. ''അത്‌ലറ്റികോയ്‌ക്കെതിരേ വളരെ ശ്രദ്ധിച്ച് കളിക്കേണ്ടിയിരിക്കുന്നു. അവരുടെ കൗണ്ടര്‍അറ്റാക്കുകള്‍ എതിര്‍ ടീമിന്റെ താളംതെറ്റിക്കും. ഒരു സ്‌ട്രൈക്കറെന്ന നിലയി ല്‍ ഇത്രയും ശക്തമായ പ്രതിരോധമുള്ള അത്‌ലറ്റികോയ്‌ക്കെതിരേ കളിക്കുന്നത് വെല്ലുവിളിയാണ്. ഈ വെല്ലുവിളി എനിക്ക് ആഹ്ലാദവും നല്‍കുന്നു. എന്നാല്‍ ഞങ്ങള്‍ ബയേണാണ്. തോറ്റുകൊടുക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല''- ലെ വന്‍ഡോവ്‌സ്‌കി ആത്മവിശ്വാസത്തോടെ പറഞ്ഞു.
പ്രതിരോധം അത്‌ലറ്റികോയുടെ കരുത്ത്
ഈ സീസണിലെ ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച പ്രതിരോധനിരകളിലൊന്നാണ് അത്‌ലറ്റികോയുടേത്. ക്വാര്‍ട്ടറില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരും കിരീടഫേവറിറ്റുകളുമായ ബാഴ്‌സലോണയെ അത്‌ലറ്റികോ വീഴ്ത്തിയത് പ്രതിരോധം തീര്‍ത്താണ്. ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ ബാഴ്‌സയെ 2-0ന് അത്‌ലറ്റികോ ഞെട്ടിച്ചിരുന്നു. 2014 നുശേഷം ചാംപ്യന്‍സ് ലീഗില്‍ ആദ്യമായാണ് ബാഴ്‌സ ഒരു ഗോള്‍ പോലും നേടാനാവാതെ പരാജയപ്പെട്ടത്.
ഹോംഗ്രൗണ്ടായ വിസെന്റെ കാള്‍ഡറോ ണ്‍ സ്‌റ്റേഡിയത്തിലെത്തിയാല്‍ അത്‌ലറ്റികോ പ്രതിരോധം കൂടുതല്‍ ശക്തമാവും. ഹോംഗ്രൗണ്ടില്‍ അവസാനമായി കളിച്ച 15 ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ 13ലും അത്‌ലറ്റികോ ഗോള്‍ വഴങ്ങിയിട്ടില്ല.
കൂടുതല്‍ കളികളില്‍ ഗോള്‍ വഴങ്ങാതെ നിന്ന മുന്‍ അത്‌ലറ്റികോ ഗോള്‍കീപ്പര്‍ തിബോട്ട് കോട്‌വയുടെ റെക്കോഡ് അടുത്തിടെ നിലവിലെ ഗോളി യാന്‍ ഒബ്ലെക്ക് പിന്തള്ളിയിരുന്നു. സ്ലൊവേനിയന്‍ താരമായ ഒബ്ലെക് സീസണിലെ 23 മല്‍സരങ്ങളിലും ഗോള്‍ വഴങ്ങിയിട്ടില്ല.
Next Story

RELATED STORIES

Share it