Sports

സ്‌പെയിനില്‍ കിരീടപ്പോര് മുറുകുന്നു

മാഡ്രിഡ്: സീസണില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റികോ മാഡ്രിഡിനും റയല്‍ മാഡ്രിഡിനും രണ്ട് മല്‍സരങ്ങള്‍ വീതം മാത്രം ശേഷിക്കേ സ്‌പെയിനില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന 36ാം റൗണ്ട് മല്‍സരങ്ങളില്‍ ബാഴ്‌സ 2-0ന് ബെറ്റിസിനെയും റയല്‍ 1-0ന് റയല്‍ സോസിഡാഡിനെയും അത്‌ലറ്റികോ ഇതേ സ്‌കോറിന് റയോ വല്ലെക്കാനോയെയും പരാജയപ്പെടുത്തി.
ബെറ്റിസിനെതിരേ ഇവാന്‍ റാക്റ്റിക്കും ലൂയിസ് സുവാറസുമാണ് ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. സോസിഡാഡിനെതിരേ ഗരെത് ബേലാണ് റയലിന്റെ വിജയഗോള്‍ നേടിയത്. ആന്റോണിയോ ഗ്രീസ്മാനാണ് വല്ലെക്കാനോയ്‌ക്കെതിരേ അത്‌ലറ്റികോയുടെ വിജയശില്‍പ്പി.
ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സയ്ക്കും രണ്ടാമതുള്ള അത്‌ലറ്റികോയ്ക്കും 85 പോയിന്റ് വീതമാണുള്ളത്. 84 പോയിന്റുമായാണ് റയല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
Next Story

RELATED STORIES

Share it