Sports

സ്‌പെയിനിനും സ്വിറ്റ്‌സര്‍ലന്‍ഡിനും യോഗ്യത

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി. സ്‌പെയിനിനു പുറമേ സ്വിറ്റ്‌സര്‍ലന്‍ഡും ടൂര്‍ണമെന്റിലേക്ക് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ആതിഥേയരായ ഫ്രാന്‍സിനെ കൂടാതെ എട്ടു ടീമുകളാണ് ടൂര്‍ണമെന്റിലേക്ക് ഇതുവരെ യോഗ്യത നേടിയത്. ഗ്രൂപ്പ് സിയില്‍ ലക്‌സംബര്‍ഗിനെ 0-4ന് തകര്‍ത്ത സ്‌പെയിന്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് യോഗ്യത ടിക്കറ്റ് കരസ്ഥമാക്കിയത്.

ഇരട്ട ഗോള്‍ വീതം നേടിയ സാന്റി കസോര്‍ലയും പാകോ അല്‍കാസറുമാണ് സ്‌പെയിനിന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്.  എന്നാല്‍, ഗ്രൂപ്പ് ഇയില്‍ സാന്‍ മാരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുക്കിയാണ് 2008നു ശേഷം ആദ്യമായി ഒരു യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലേക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് ടിക്കറ്റുറപ്പിച്ചത്. ഗ്രൂപ്പ് ഇയില്‍ നിന്ന് ഇംഗ്ലണ്ടിന് പിറകെ രണ്ടാംസ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് യോഗ്യത നേടിയത്. ഇംഗ്ലണ്ട് 2-0ന് എസ്‌റ്റോണിയയെ തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it