malappuram local

സ്‌നേഹവീടുകള്‍ കൈമാറി

എടക്കര: ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റ് നിര്‍മിച്ച സ്‌നേഹവീടുകള്‍ കൈമാറി. ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ ഊരോത്ത് വീട്ടില്‍ ബിനോയിയുടെ കുടുംബത്തിനും പുലിമുണ്ടയിലെ ലക്ഷ്മിക്കുമാണ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹവീടുകള്‍ നിര്‍മിച്ചുനല്‍കിയത്.
വീടുകളുടെ താക്കോല്‍ദാനം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.
ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ സ്വപ്‌ന അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ എ സുബൈര്‍കുട്ടി മുഖ്യാതിഥിയായിരുന്നു. ജില്ലാ കണ്‍വീനര്‍ കെ കെ അഷ്‌റഫ്, പഞ്ചായത്തംഗം സൂസമ്മ മത്തായി, ഫാ. സജു വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ബീന ടി ചെറിയാന്‍, പ്രോഗ്രാം ഓഫിസര്‍ ബിജു എബ്രഹാം, റവ. കെ പി തോമസ്, കെ സി മുരളീധരന്‍, പ്രീത ജോര്‍ജ്, ഹബീബ് റഹ്മാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it