kasaragod local

സ്‌നേഹവീടിന്റെ താക്കോല്‍ മന്ത്രി കൈമാറി

മടിക്കൈ: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കാഞ്ഞിരപ്പൊയില്‍ കറുകവളപ്പിലെ അഖിലയ്ക്ക് മടിക്കൈ മോഡല്‍ കോളജ് വിദ്യാര്‍ഥികളുടെ കൈതാങ്ങില്‍ പണിത വീടിന്റെ താക്കോല്‍ കൈമാറി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് താക്കോല്‍ കൈമാറിയത്. ബാലകൃഷ്ണന്‍-നളിനി ദമ്പതികളുടെ മകളാണ് അഖില.
18 വയസുണ്ടെങ്കിലും മൂന്ന് വയസിന്റെ ശാരീരിക വളര്‍ച്ചമാത്രമാണ് അഖിലയ്ക്കുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളുടെ പട്ടികയില്‍ മടിക്കൈ ഉള്‍പ്പെടാത്തതിനാല്‍ സര്‍ക്കാറിന്റെ കാര്യമായ ആനുകൂല്യങ്ങളും ലഭിച്ചില്ല. ബാലകൃഷ്ണനും നളിനിയും കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിവരുന്നത്. അഖിലയുടെ ചികില്‍സക്കായും ഏറെ പണം ചെലവഴിച്ചതിനാല്‍ വീടിന്റെ നിര്‍മാണം പാതിവഴിയിലുമായി.
കുടുംബത്തിന്റെ ദയനീയത നേരില്‍ കണ്ട എന്‍എസ്എസ് കോളജ് യൂനിറ്റാണ് വീടൊരുക്കാന്‍ കൈകോര്‍ത്തത്. ചടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രഭാകരന്‍, പ്രിന്‍സിപ്പല്‍ പ്രഫ. വി ഗോപിനാഥ്, വൈസ് പ്രിന്‍സിപ്പല്‍ കെ പ്രമീള, പഞ്ചായത്ത് അംഗം അബ്ദുര്‍റഹ്്മാന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ പി സുമി, മുന്‍ പ്രോഗ്രാം ഓഫീസര്‍ യു ശശിമേനോന്‍, കോളജ് സൂപ്രണ്ട് കെ വി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it