സ്‌നേഹപൂര്‍വം സഹപാഠിക്ക് പദ്ധതി തുടങ്ങി

കൊച്ചി: കലാലയങ്ങളില്‍ ദുരിതമനുഭവിക്കുന്ന സഹപാഠികള്‍ക്കായി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സ്‌നേഹപൂര്‍വം സഹപാഠിക്ക്' തുടക്കമായി. എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി എം കെ മുനീര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹികനീതി മറ്റുള്ളവര്‍ക്ക് ഉറപ്പാക്കാന്‍ താല്‍പര്യം കാണിക്കുന്നവരില്‍ എന്നും മുന്‍പന്തിയില്‍ യുവാക്കളാണെന്ന് മ്രന്തി എം കെ മുനീര്‍ പറഞ്ഞു.
സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള യുവാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ക്കു വേണ്ടി എന്തു ചെയ്യാനാവുമെന്ന നിരവധി അന്വേഷണങ്ങള്‍ യുവാക്കളില്‍നിന്ന് സാമൂഹികനീതി വകുപ്പിന് കിട്ടിയിരുെന്നന്നും ഇത്തരം അേന്വഷണങ്ങളില്‍നിന്നാണ് ഈ ആശയം ഉടലെടുത്തതെന്നും അദ്ദേഹം പറഞ്ഞു. സഹപാഠി വേദന കടിച്ചുപിടിച്ച് ഉള്ളില്‍ നീറുന്ന ദുഃഖവുമായി ഇരിക്കുമ്പോള്‍ അതു തിരിച്ചറിയാന്‍ കൂട്ടുകാര്‍ക്ക് സാധിക്കണം. പദ്ധതിയില്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള തുക വരുന്ന ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം മന്ത്രി ചടങ്ങില്‍ ഗാനാലാപനവും നടത്തി. മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട എല്‍പി സ്‌കൂള്‍ മുതല്‍ കോളജ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ബാങ്ക് വഴി നിശ്ചിത തുക സാമ്പത്തികസഹായം നല്‍കുന്നതാണ് സ്‌നേഹപൂര്‍വം സഹപാഠിക്ക് പദ്ധതി. വിദ്യാര്‍ഥികളില്‍നിന്ന് സമാഹരിക്കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. 350 രൂപ മുതല്‍ 1000 രൂപ വരെയായിരിക്കും പദ്ധതിയുടെ ഭാഗമായി എല്‍പി, യുപി, ഹൈസ്‌കൂള്‍, കോളജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുക. ഇത്തരത്തിലുള്ള അരലക്ഷത്തിലധികം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ചടങ്ങില്‍ എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. പൂര്‍ണിമ നാരായണന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനിമസീരിയല്‍ താരങ്ങളായ പ്രേമി വിശ്വനാഥ്, മിനോണ്‍, മഹാരാജാസ് കോളജ് ്രപിന്‍സിപ്പല്‍ എന്‍ എല്‍ ബീന, സംസാരിച്ചു.
Next Story

RELATED STORIES

Share it