Pravasi

സ്‌നാപ്പ് ഡിസ്‌കവറില്‍ അല്‍ജസീറ ഡെയ്‌ലി ചാനല്‍



ദോഹ: മള്‍ട്ടി മീഡിയ മൊബൈല്‍ ആപ്ലിക്കേഷനായ സ്‌നാപ്പ് ഡിസ്‌കവറില്‍ അല്‍ജസീറയുടെ ഡെയ്‌ലി ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു. അറബി ഉള്ളടക്കത്തോടെയുള്ള ചാനല്‍ പുതു തലമുറക്കിടയില്‍ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ജസീറ ഡിജിറ്റല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. യാസിര്‍ ബിഷര്‍ പറഞ്ഞു. യുവാക്കളായ ഒരു പറ്റം കഥ പറയലുകാരെ  ഒരുമിച്ചു കൂട്ടുകയാണ്. മേഖലയിലെ അറബ് യുവാക്കളുടെ സൃഷ്ടികള്‍ പുറത്തു കൊണ്ടു വരുന്നതിന് ചാനല്‍ അവസരം സൃഷ്ടിക്കും. മികച്ച വിഭവങ്ങള്‍ തന്നെ സ്‌നാപ്പ് ചാനല്‍ പ്രേക്ഷകര്‍ക്കായി നല്‍കും. വാര്‍ത്തകള്‍, സമകാലികം, വിനോദം തുടങ്ങിയ ഉള്ളടക്കങ്ങളുണ്ടാകും. വാര്‍ത്തകളും വിവരങ്ങളും ആധികാരികമായി മാത്രമാണ് അവതരിപ്പിക്കുക. അറബ് യുവാക്കള്‍ക്കിടയില്‍ ശരിയായ രാഷ്ട്രീയ ബോധവും സാമൂഹിക ധാരണകളും സൃഷ്ടിക്കുക കൂടി ലക്ഷ്യം വെച്ചുള്ള ഉള്ളടക്കങ്ങളാണ് തയാറാക്കുക. മനുഷ്യാവകാശം, സാമൂഹിക വൈവിധ്യം, നീതി, ജീവിത ശൈലി, വിനോദം തുടങ്ങിയ മേഖലകളെയെല്ലാം ചാനല്‍ സ്പര്‍ശിക്കും.
Next Story

RELATED STORIES

Share it