World

സ്‌ക്രിപാല്‍ അഞ്ചുവര്‍ഷമായി റഷ്യന്‍ നിരീക്ഷണത്തിലെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനില്‍ റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെ നടന്ന രാസവസ്തു ആക്രമണത്തില്‍ പുതിയ ആരോപണവുമായി ബ്രിട്ടന്‍.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും റഷ്യയുടെ നിരീക്ഷണത്തിലായിരുന്നെന്ന് ബ്രിട്ടന്‍ ആരോപിച്ചു. ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയ സ്‌ക്രിപാലിന്റെ മകളുടെ ഇ-മെയില്‍ അക്കൗണ്ടുകള്‍ റഷ്യന്‍ സൈബര്‍ വിദഗ്ധര്‍ ലക്ഷ്യം വച്ചിരുന്നു. പിതാവ് മകള്‍ക്ക് റഷ്യയെ സംബന്ധിക്കുന്ന രഹസ്യരേഖകള്‍ കൈമാറുന്നുണ്ടോ എന്നറിയാനായിരുന്നു റഷ്യയുടെ ഈ നീക്കങ്ങളെന്ന് പറയുന്നു. ഇത് റഷ്യക്ക് രാസാക്രമണത്തില്‍ പങ്കുണ്ടെന്നത് വ്യക്തമാക്കുന്നതായി ബ്രിട്ടനിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it