സ്‌കോള്‍ കേരള: 35.11 ശതമാനം വിജയം

തിരുവനന്തപുരം: ഓപണ്‍ സ്‌കൂളിന്റെ പുതിയ രൂപമായ സ്‌കോള്‍ കേരള വഴി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയ 67,027 പേരില്‍ 23,533 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 35.11. കഴിഞ്ഞ വര്‍ഷം 36.95 ശതമാനമായിരുന്നു വിജയം. ഇത്തവണ 52 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി.
സയന്‍സില്‍ 942 പേരില്‍ 444 പേരും (47.13 ശതമാനം) ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 29,052 പേരില്‍ 10,078 പേരും (34.69 ശതമാനം) കൊമേഴ്‌സ് വിഭാഗത്തില്‍ 37,033 പേരില്‍ 13,011 പേരും (35.13 ശതമാനം) ഉപരിപഠനത്തിന് അര്‍ഹത നേടി. സ്‌കോള്‍ കേരള വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ്. 16,267 പേര്‍. ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 78.40 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷം ഇത് 78.67 ശതമാനമായിരുന്നു. 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍നിന്നായി 1,782 പേര്‍ പരീക്ഷക്കിരുന്നതില്‍ 1,397 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. 56 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
കലാമണ്ഡലം ആര്‍ട്‌സ് സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതിയ 69 വിദ്യാര്‍ഥികളില്‍ 55 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 79.71 ശതമാനമാണ് വിജയം. കഴിഞ്ഞതവണ ഇത് 79.71 ശതമാനമായിരുന്നു. പഴയ സിലബസില്‍ 2010 മുതല്‍ 2015 വരെയുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ 22,893 പേര്‍ പരീക്ഷയെഴുതിയതില്‍ 8339 (36.43 ശതമാനം) പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
Next Story

RELATED STORIES

Share it