Alappuzha local

സ്‌കോളര്‍ഷിപ്പ് തുകയില്‍ വിവേചനം അവസാനിപ്പിക്കും: മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

ആലപ്പുഴ: മനുഷ്യര്‍ എല്ലാവരുടെയും ദുഖം ഒന്നാണെന്ന് കണക്കാക്കി ജാതി വ്യത്യാസമില്ലാതെ അതില്ലായ്മ ചെയ്യാന്‍ പരിശ്രമിക്കുമെന്നും മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ഇന്ന് അധികാരമേല്‍ക്കുന്ന ബി രാജശേഖരന്‍ പറഞ്ഞു.
ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നാക്ക, പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുകയില്‍ വിവേചനം പാടില്ല. എല്ലാവര്‍ക്കും തുല്യമായ തുക നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഇക്കാര്യം ഗൗരവമായി കണ്ട് അധികാരകേന്ദ്രങ്ങളില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാര്‍ക്കും പിന്നാക്ക മുന്നാക്ക വിഭാഗങ്ങള്‍ക്കും ഉയര്‍ന്ന തുക സ്‌കോളര്‍ഷിപ്പായി നല്‍കണം. മുന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നത് പോലെ പിന്നാക്കക്കാരുടെ പ്രശ്‌നങ്ങളിലും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലേതു പോലെയുള്ള സമൂഹമല്ല കേരളത്തിലുള്ളത്. ഒരു ചെറിയ തീക്കൊള്ളി വലിയ നാശം വിതയ്ക്കുന്നതിനിടയാക്കും. വെള്ളാപ്പള്ളിയെ ഹൈജാക്ക് ചെയ്ത ശക്തികള്‍ അദ്ദേഹത്തെക്കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുകയാണ്. ഇത് കേരള സമൂഹത്തിന് ഭൂഷണമല്ല.
യുഡിഎഫില്‍ ആര്‍എസ്പിക്ക് നല്‍കുന്ന സ്ഥാനങ്ങളുടെ ഭാഗമായാണ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. അഗ്രഹാരങ്ങളില്‍ കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പദ്ധതി നടപ്പാക്കും. മൂന്നാക്ക വിഭാഗങ്ങളിലെ വിവിധ ജാതി, മത സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനായി കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും പറഞ്ഞു.
Next Story

RELATED STORIES

Share it