kasaragod local

സ്‌കോളര്‍ഷിപ്പ് അക്കൗണ്ടിന് മിനിമം ബാലന്‍സ് 10,000 രൂപ : പ്രതിഷേധവുമായി എംഎസ്എഫ്



തൃക്കരിപ്പൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ് തുക എത്തുന്ന അക്കൗണ്ടുകള്‍ സേവിങ്‌സില്‍ നിന്ന് കറന്റ് അക്കൗണ്ടാക്കണമെന്നും മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്നുമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് പ്രതിഷേധാര്‍ഹാമാണെന്ന് എംഎസ്എഫ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. നേരത്തെ സ്‌കോളര്‍ഷിപ്പിനു വേണ്ടി മാത്രം എസ്ബിടി ശാഖകളില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്. നിലവില്‍ അന്ധ, ബധിര, മറ്റു ശാരീരിക വൈകല്യങ്ങളുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഫീസുകളും വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. തുക പിന്‍വലിക്കാനെത്തുമ്പോള്‍ മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ സ്‌കോളര്‍ഷിനു മാത്രമുള്ള അക്കൗണ്ടായതിനാ ല്‍ കോളജ് അധികൃതര്‍ ഈ തുക നിക്ഷേപിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിരവധി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം താറുമാറാവുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. അസ്ഹറുദ്ദീന്‍ മണിയനോടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്‌ലം ചന്തേര, സൈഫുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് ബദറുദ്ദീന്‍, മര്‍സൂക്ക് റഹ്്മാന്‍, ടി വി കുഞ്ഞബ്ദുല്ല, സഹീര്‍ നീലേശ്വരം, മുഹമ്മദ് നബീല്‍, വി പി അസ്ഹറുദ്ദീന്‍, ഷഹബാസ് വെള്ളാപ്പ്, ഫാസില്‍ ഫിറോസ്, അസ്ഹറുദ്ദീന്‍ ഒളവറ, എ ജി മുസവ്വിര്‍, മുഹമ്മദ് നിബ്രാസ്, മുഹമ്മദ് റാഹില്‍, പി പി സി സുഹൈല്‍, സാബിത്ത്, അസ്ഹറുദ്ദീന്‍ പടന്ന, നിഷാദ് സംസാരിച്ചു.
Next Story

RELATED STORIES

Share it