സ്കോളര്‍ഷിപ്പിലെ തിരിമറി അനുവദിക്കില്ല: കാംപസ് ഫ്രണ്ട്
BY kasim kzm16 March 2018 3:48 AM GMT
kasim kzm16 March 2018 3:48 AM GMT
കോഴിക്കോട്: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ പേരിലെ തട്ടിപ്പ് അനുവദിക്കാന്‍ ആവില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍. കേരളത്തിലെ വിവിധ കോളജുകളില്‍ സ്കോളര്‍ഷിപ്പ് ലിസ്റ്റില്‍ വന്നിരിക്കുന്നത് ഉത്തരേന്ത്യക്കാരാണ്. കോളജില്‍ ഇല്ലാത്തവരെ പോലും തിരുകിക്കയറ്റിയാണു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമൂലം അര്‍ഹരായ വിദ്യാര്‍ഥികളുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രവണത പിന്തുടരുന്നുണ്ട്. ഇത് അടിയന്തരമായി അവസാനിപ്പിക്കണം. ഇത്തരം വ്യാജ പേരുകള്‍ തിരുകിക്കയറ്റിയിട്ടും നടപടിയെടുക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇത് അവസാനിപ്പിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോവുമെന്നും സി പി അജ്മല്‍ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTനീലേശ്വരത്ത് ഉല്‍സവത്തിലെ അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ; 50ഓളം പേര്...
4 April 2024 12:27 PM GMTറിയാസ് മൗലവി വധം: സര്‍ക്കാര്‍ ഇനിയെങ്കിലും...
1 April 2024 4:42 PM GMTഅല്‍ഭുതകരം; ചോരയ്ക്കുപോലും വില കല്‍പ്പിക്കാത്ത വിധിയെന്ന്...
30 March 2024 8:47 AM GMTറിയാസ് മൗലവി വധക്കേസ് വിധി: പൊട്ടിക്കരഞ്ഞ് ഭാര്യ; അപ്പീല്‍ പോവുമെന്ന്...
30 March 2024 6:42 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMT