Flash News

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആയുധപരിശീലനം നല്‍കി ബജ്‌രംഗ്ദളും വി.എച്ച്.പിയും

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആയുധപരിശീലനം നല്‍കി ബജ്‌രംഗ്ദളും വി.എച്ച്.പിയും
X


ന്യൂഡല്‍ഹി: ബജ്‌രംഗ്ദളും വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വ സംഘടനകളും സ്‌കൂള്‍ കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നു. ഡല്‍ഹിയില്‍ ഇത്തരത്തില്‍ ആയുധപരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ ദേശീയ മാധ്യമമായ ഫസ്റ്റ് പോസ്റ്റ് നടത്തിയ അന്വേഷണറിപോര്‍ട്ടിലാണ് പുതിയ വിവരമുള്ളത്. ബജ്‌രംഗ്ദള്‍ ട്രെയിനിംഗ് ക്യാമ്പിന്റെ ചിത്രങ്ങളും ഫസ്റ്റ് പോസ്റ്റ് വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്. ക്യാംപില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗം പേരും സ്‌കൂള്‍ കുട്ടികളാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ മതവിശ്വാസത്തെ സംരക്ഷിക്കാനും പശുകടത്തും ലൗ ജിഹാദുമടക്കമുള്ള ദേശദ്രോഹപരമായ പ്രവൃത്തികള്‍ തടയുകയെന്നതുമാണ്  തങ്ങളുടെ ലക്ഷ്യമെന്ന് ഒരു വി.എച്ച്.പി പ്രവര്‍ത്തകന്‍ പറയുന്നതായി വീഡിയോയില്‍ വ്യക്തമാണ്.  'ഞങ്ങളുടെ ലക്ഷ്യം തന്നെ ഹിന്ദു മൂല്യങ്ങളെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുക എന്നുള്ളതാണ്' എന്നു പറയുന്ന വിഎച്ച്പി പ്രവര്‍ത്തകന്‍ കാലികര്‍ഷകനായ പഹലു ഖാന്റെ കൊലപാതകത്തെ ന്യായീകരിക്കാനും ശ്രമിക്കുന്നുണ്ട്. പലതവണ പഹ്‌ലു ഖാനെ തങ്ങളുടെ പ്രവര്‍ത്തകര്‍ വിലക്കിയിട്ടുണ്ടെന്നും വിഎച്ച്പി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ക്യാമ്പില്‍ പെണ്‍കുട്ടികള്‍ക്കും ആയുധ പരിശീലനം നല്‍കുന്നുണ്ട്. 'പെണ്‍കുട്ടികള്‍ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നു. സ്വയം ബോധവതികളാകുന്നു. ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കണം. ലൗ ജിഹാദിന് ഇറങ്ങുന്ന ചെറുപ്പക്കാര്‍ കൃത്യമായ പരിശീലനം ലഭിച്ചവരാണ്' എന്നും വിഎച്ച്പി ന്യായീകരിക്കുന്നു.


[related]
Next Story

RELATED STORIES

Share it