Kollam Local

സ്‌കൂള്‍ വികസനത്തിനുള്ള ഫണ്ട് കിഫ്ബി വഴി ലഭ്യമാക്കുമെന്ന് മന്ത്രി



കരുനാഗപ്പള്ളി: കുഴിത്തുറ ഗവ. ഫിഷറീസ് സ്‌കൂള്‍ വികസനത്തിനുള്ള ഫണ്ട് തീരദേശ വികസന അതോറിറ്റിയില്‍ നിന്നും കിഫ്ബി വഴി ലഭ്യമാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീരദേശത്തെ 56 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 181 കോടി രൂപയുടെ പദ്ധതി ഫിഷറീസ് വകുപ്പ് തയ്യാറാക്കി കിഫ്ബി—ക്ക് നല്‍കിയിട്ടുണ്ട്. മല്‍സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കും. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കായി ഇപ്പോള്‍ നല്‍കുന്ന പരിശീലനം തുടരും. കഴിഞ്ഞ വര്‍ഷം 40 കുട്ടികള്‍ക്കാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്താല്‍ പരിശീലനം നല്‍കിയത്. ഇതില്‍ 12 പേര്‍ക്ക് എംബിബിഎസിനും രണ്ടു പേര്‍ക്ക് ബിഡിഎസിനും പ്രവേശനം ലഭിച്ചു. ഇത്തവണ അറുപത് പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മല്‍സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ദക്ഷിണേന്ത്യയിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം ഡിസംബറില്‍ കേന്ദ്ര മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. ആര്‍ രാമചന്ദ്രന്‍ എം എല്‍എ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി രാധാമണി, വി സാഗര്‍, എസ് സുഹാസിനി, എന്‍ ബിനു മോന്‍, പ്രിയമാലിനി, എസ് ഷാനി,ജി രാജദാസ്,ബീനാ തമ്പി, എസ് ജെ മുംതാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it