malappuram local

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന തുടങ്ങി

തിരുരങ്ങാടി: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി തിരൂരങ്ങാടി ആര്‍ടിഒയുടെ കീഴിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളുടെയും പരിശോധന തുടങ്ങി. ഇന്നലെ കോഴിച്ചെന്ന കണ്ടംച്ചിറ ഗ്രൗണ്ടില്‍ നടന്ന വാഹന പരിശോധനയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി 30 ബസുകള്‍ എത്തിയിരുന്നു.
ഇവയില്‍ ഒന്ന് സ്പീഡ് ഗവേണര്‍ തകരാറു കാരണം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അധികൃതര്‍ തിരിച്ചയച്ചു. 250ല്‍പരം വാഹനങ്ങളാണ് തിരൂരങ്ങാടി ആര്‍ടിഒയുടെ കീഴില്‍ പരിശോധന നടത്താനുള്ളത്.
ഇതില്‍ 30 എണ്ണം മാത്രമാണ് പരിശോധനക്കെത്തിയത്. ബാക്കിയുള്ളവ ഈ മാസം 26 ന് പരിശോധന നടത്തും. വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതാണ് പരിശോധനയുടെ ആദ്യപടിയെന്ന് ജോയിന്റ് ആര്‍ടിഒ പി എ ദിനേഷ് ബാബു പറഞ്ഞു. പരിശോധക്കെത്തിയ വാഹനങ്ങളുടെ ഗ്ലാസില്‍ ഉള്‍വശത്ത് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കിയത് വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിച്ചു നല്‍കി. ഡ്രൈവര്‍മാര്‍ മതിയായ യോഗ്യതയുള്ളവരാണോ എന്നും വാഹന പരിശോധനയില്‍ ഉറപ്പ് വരുത്തുന്നുണ്ട്. എംവിഐ മാരായ സി കെ അജില്‍ കുമാര്‍, വി അനുമോദ് കുമാര്‍, എഎംവിഐമാരായ എം വി അരുണ്‍, ചാലില്‍ അബ്ദുല്‍ കരീം പരിശോധനക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it