Idukki local

സ്‌കൂള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ മാനേജ്‌മെന്റ് അനുവദിച്ചില്ല ; രക്ഷിതാക്കളും കുട്ടികളുംഎസ്റ്റേറ്റ് ഓഫിസ് ഉപരോധിച്ചു



വണ്ടിപ്പെരിയാര്‍: സ്വകാര്യ കമ്പനിയുടെ തേയില തോട്ടത്തില്‍ സ്‌കൂള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ മാനേജ്‌മെന്റ് അനുവദിച്ചില്ല.വിദ്യാര്‍ഥികളും രക്ഷിതാക്കളും കമ്പനി ഓഫിസ് ഉപരോധിച്ചു.ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം കരടിക്കുഴി എ.വി.ടി. കമ്പനിയുടെ പേക്കാനം ഡിവിഷന്‍ ഓഫിസാണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഉപരോധിച്ചത്. മ്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമമാതാ ഹൈസ്‌കൂളിലേക്ക് ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ കൊണ്ടു പോകുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികളെ രാവിലെ സ്‌കൂളില്‍ കൊണ്ടുവിട്ട ശേഷം വൈകുന്നേരം തിരികെ കൊണ്ടു വിടുന്ന വാഹനം എസ്‌റ്റേറ്റ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്യാനാണ് അനുമതി ആവശ്യപ്പെട്ടത്.വാഹനം എസ്‌റ്റേറ്റിനുളളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിവസവും രണ്ട് ട്രിപ്പുകള്‍ അധികമായി നടത്തേണ്ടി വരും. ഇത് ഓരോ രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ സാമ്പത്തിക ബാധ്യതയാവും. ഇത് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്തതാണ്. അതിനാല്‍  സ്‌കൂള്‍ വാഹനം കമ്പനിയുടെ തേയില തോട്ടത്തില്‍ പാര്‍ക്ക് ചെയ്യാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടുവെങ്കിലും കമ്പനി അധികൃതര്‍  വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും എസ്‌റ്റേറ്റ് ഓഫിസ് ഉപരോധിച്ചത്. തുടര്‍ന്ന് മാനേജ്‌മെന്റ് അധികൃതരും രക്ഷകര്‍ത്താക്കളും ചര്‍ച്ച നടത്തുകയും സ്‌കൂള്‍ കുട്ടികളുമായി വരുന്ന ഒരു വാഹനം മാത്രം എസ്‌റ്റേറ്റ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധസമരം പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോയത്. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂള്‍ വാഹന സൗകര്യം ഇല്ലായിരുന്നു. പേക്കാനത്ത് നിന്നും തേയില തോട്ടത്തിലൂടെ പതിനഞ്ച് മിനിറ്റ് കാല്‍നടയായി യാത്ര ചെയ്ത് ചന്ദ്രവനത്തില്‍ എത്തിയ ശേഷമായിരുന്നു വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോയിരുന്നത്.
Next Story

RELATED STORIES

Share it