Kollam Local

സ്‌കൂള്‍ വാനില്‍ കുട്ടികള്‍ക്ക് നേരെ ഡ്രൈവറുടെ ചൂരല്‍ പ്രയോഗം

കൊല്ലം: സ്‌കൂള്‍ കുട്ടികളുമായ പോയ വാഹനത്തിലെ ഡ്രൈവര്‍ കുട്ടികള്‍ക്ക് നേരെ ചൂരല്‍പ്രയോഗം നടത്തിയതായി പരാതി.
കുട്ടികളെ തല്ലാന് പാടില്ല എന്ന നിയമം ഉള്ളപ്പോഴാണ് ഡ്രൈവര്‍ കുരുത്തകേട് കാട്ടുന്നു എന്ന് കാരണം പറഞ്ഞ് കുട്ടികളെ ചൂരല്‍ ഉപയോഗിച്ച് തല്ലിയത്. ഇന്നലെ രാവിലെ രാമന്‍കുളങ്ങരയ്ക്ക് സമീപം വാഹനം നിര്‍ത്തിയായിരുന്നു കുട്ടികളെ തല്ലിയത്.
സ്വകാര്യ സ്‌കൂളിലെ പത്തോളം കുട്ടികളായിരുന്നു യൂനിഫോമില്‍ വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളെ തല്ലുന്നത് കണ്ട് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനോട് കുട്ടികളുടെ രക്ഷിതാക്കള്‍ക്കില്ലാത്ത വിഷമം തനിക്ക് വേണ്ടെന്ന് കയര്‍ക്കുകയും ഫോട്ടോ എടുത്തതിന് അസഭ്യം പറയുകയും ചെയ്തു. വാഹനം കാവനാട് കുരീപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ആര്‍ടിഒ തുളസീധരന്‍പിള്ള അറിയിച്ചു. കുട്ടികളെ വടി ഉപയോഗിച്ച് തല്ലിയതിനെതിരേ ജില്ലാ ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story

RELATED STORIES

Share it