malappuram local

സ്‌കൂള്‍ ബസ്സുകളുടെ കാര്യക്ഷമത പരിശോധന: നടപടികളാരംഭിച്ചു

കോട്ടക്കല്‍: കേരളാ പോലിസ് നിര്‍ദേശ പ്രകാരം സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത പരിശോധിച്ച് ബസുകള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ നല്‍കുന്ന നടപടിക്ക് കോട്ടക്കല്‍ പോലിസ് പരിധിയില്‍ തുടക്കമായി.
വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യത്തിനായി സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള കോട്ടക്കല്‍ പരിധിയിലെ 250 ഓളം സ്‌കൂള്‍ ബസുകള്‍ക്കാണ് ഫിറ്റ്‌നസ് സ്റ്റിക്കര്‍ പതിക്കുന്നത്. കാര്യക്ഷമമല്ലാത്ത ബസുകള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുന്നതല്ല.
രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം  എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോട്ടക്കല്‍ സബ് ഇസ്‌പെക്ടര്‍ റിയാസ് ചാക്കീരി നിര്‍വഹിച്ചു. പ്രധാനധ്യാപിക എസ് ഖദീജാബി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം കെ പി നാസര്‍, സ്‌കൂള്‍ ബസ് കണ്‍വീനര്‍ എം കുഞ്ഞിമൊയ്തീന്‍ കുട്ടി, പോലീസ് കോണ്‍സ്റ്റബിള്‍ രജീന്ദ്രന്‍, ഹംസ, ബസ് കമ്മിറ്റി അംഗങ്ങളായ പി എം ആശിഷ്, പി കെ അഹമ്മദ്, പി ബി സജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it