kozhikode local

സ്‌കൂള്‍ ബസ്സും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്‌



കോഴിക്കോട്: കോഴിക്കോട് അരീക്കാടിന് അടുത്ത് മോഡേണില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിനെ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്റ്റീല്‍കോംപ്ലക്‌സിന്റെ മതിലിലിടിച്ചാണ് കെഎസ്ആര്‍ടിസി ബസ് നിന്നത്. കെഎസ്ആര്‍ടിസി ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പറയുന്നു. ചേലേമ്പ്ര ഭവന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സ്‌കൂള്‍ ബസ്സിലെ വിദ്യാര്‍ഥി പള്ളിത്താഴം പൂവ്വങ്ങല്‍ ആദി (11), കെഎസ്ആര്‍ടിസി ബസ്സിലുണ്ടായിരുന്ന ഇടിമൂഴിക്കല്‍ ശ്രീനിലയം ആദിത്യ (17), രാമനാട്ടുകര പുതുക്കോട് ദിയ (17), തൃശൂര്‍ അകലാട് ഇബത്തുള്ള (23), എളവട്ടൂര്‍ സുഖൈര്‍ (18), തിരൂര്‍ സുഭദ്ര (61), തിരൂര്‍ റീജ (37), പാലത്തിങ്കല്‍ നിത്യ (24). എന്നിവരെ കോഴിക്കോട്് മെഡിക്കല്‍ കോളജിലും, സ്‌കൂള്‍ വിദ്യാര്‍ഥികളായ അസ്മിത്ത് മൊയ്തീന്‍(7), അഭിമന്യൂ(7), നീരജ് (15), ആദിത്യ(കൊളത്തറ), ബസ് യാത്രക്കാരായ അമിത് കുമാര്‍(20), അജിത(40), മുകേഷ്(35), നീലകണ്ഠന്‍(67), അപര്‍ണ(24), ഹിമ കൊണ്ടോട്ടി(18), ഉഷാ കുമാരി മലപ്പുറം(62), ആഷിഖ് മലപ്പുറം(19), വിഷ്ണു സുകുമാരന്‍(20), സജിനി ആഴ്ചവട്ടം(45), മുംതാസ്(45), സുനില്‍ (37), അബ്ദുല്ല(60), ഗൗതം(26), തൗഫിറ(19) എന്നിവരെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it