Flash News

സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു

സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു
X
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ബസിന്റെ െ്രെഡവറും സംഭവസ്ഥലത്ത് മരിച്ചു.



എട്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗോരഖ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കുഷിനഗറിലെ ആളില്ല ലെവല്‍ ക്രോസ് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗോരഖ്പുര്‍ കമ്മീണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it