സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനത്തിന് രോഗപ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുവരെ പ്രതിരോധ കുത്തിവയ്‌പെടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പറയുന്നു. പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ഇതിന്റെ ആദ്യപടിയായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ എടുക്കും. കുത്തിവയ്പ് എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍, കുത്തിവയ്പ്പിനെക്കുറിച്ച് അറിവില്ലാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന കണക്കെടുപ്പിന്റെ ചുമതല പ്രധാനാധ്യാപകര്‍ക്കായിരിക്കും. റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പ്രതിരോധ കുത്തിവയ്പുകള്‍ക്കെതിരേയുള്ള വ്യാപക പ്രചാരണം സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട്. ഇതുമൂലം പലരും കുട്ടികള്‍ക്ക്കുത്തിവയ്പ് എടുക്കുന്നില്ലെന്നും ഇത് തുടച്ചുനീക്കിയ പല രോഗങ്ങളുടെയും തിരിച്ചുവരവിനു കാരണമായെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്.
Next Story

RELATED STORIES

Share it