malappuram local

സ്‌കൂള്‍ പ്രവേശനം: രക്ഷിതാക്കളെ വട്ടംകറക്കരുതെന്നു ജനകീയ കൂട്ടായ്

മവള്ളുവമ്പ്രം: കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പ്രവേശനത്തിനെത്തുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ശുപാര്‍ശയുമായി വരാന്‍ നിര്‍ദേശിച്ച് സ്‌കൂള്‍ ജീവനക്കാരും ഹെഡ്മാസ്റ്ററും വട്ടം കറക്കുന്നതായി അരോപണം. മാനേജ്‌മെന്റ് കമ്മിറ്റിക്കാരുടെയും മുസ്്‌ലിംലീഗ് പ്രാദേശിക നേതാക്കളുടെയും എംഎല്‍എയുമടക്കമുള്ളവരുടെയും ശുപാര്‍ശകത്താണ് ഈ സ്‌കൂളില്‍ സ്വീകരിക്കുന്നത്. സ്‌കൂള്‍ അഡ്മിഷനുവേണ്ടി ലീഗ് നേതാക്കളുടെ കാരുണ്യത്തിനായി കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്ന് വള്ളുവമ്പ്രം ജനകീയ കൂട്ടായ്മ ആരോപിച്ചു. പാവപ്പെട്ടവന്റെ നികുതി പണത്തില്‍നിന്നു ശമ്പളം പറ്റുന്ന അധ്യാപകര്‍ ജനങ്ങളെ വട്ടംകറക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എട്ടാം ക്ലാസ് പ്രവേശനത്തിന് ശുപാര്‍ശകത്തിന് പോവാതെ സ്‌കൂളില്‍ പോയി ഫോറം പൂരിപ്പിച്ച് നല്‍കണമെന്നും ശുപാര്‍ശകത്ത് ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ പരാതി നല്‍കിയാല്‍ അവരെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ തയ്യാറാണെന്നും യോഗം അറിയിച്ചു.
ജനകീയ കൂട്ടായ്മ സെക്രട്ടറി മുക്കന്‍ അബ്ദുല്‍ റസാഖ്, രതീഷ് കക്കാടമ്മല്‍, ഗിരീഷ് മുതിരക്കാട്, സുരേഷ് കക്കാടമ്മല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it