Kollam Local

സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റയാള്‍ പിടിയില്‍



പാരിപ്പള്ളി: ചിറക്കര, ശാസ്ത്രി—മുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന യുവാവ് പോലിസിന്റെ പിടിയിലായി. കല്ലുവാതുക്കല്‍ പാമ്പുറം ബിനു ഭവനില്‍ ബിനു(38) ആണ് 80 പായ്ക്കറ്റ് പാന്‍മസാലയുമായി പിടിയിലായത്. ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരവൂര്‍ സിഐ എസ് ഷെരീഫിന്റെ നിര്‍ദ്ദേശാനുസരണം പാരിപ്പള്ളി എസ്‌ഐ പി രാജേഷ്, എഎസ്‌ഐ രാജീവ്, എസ്‌സിപിഒ അനീഷ്, സിപിഒ രമേശ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ റെയ്ഡിലാണ് ബിനു പിടിയിലായത്.
Next Story

RELATED STORIES

Share it