Kollam Local

സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന ; രണ്ടു വൃദ്ധന്‍മാര്‍ പിടിയില്‍



ആയൂര്‍: സ്‌കൂള്‍ പരിസരം, മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന രണ്ടു വൃദ്ധന്‍മാര്‍ പിടിയിലായി.—കോട്ടുക്കന്‍ വിനില്‍ ഭവനില്‍ വിജയന്‍പിള്ള(63), കോട്ടക്കല്‍ അനുനിവാസില്‍ രഘുനാഥന്‍(61)എന്നിവരെയാണ് ചടയമംഗലം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിജയന്‍പിള്ളയില്‍ നിന്നും 20 ചെറുപൊതികളും രഘുനാഥനില്‍ നിന്നും 22 ചെറുപൊതി കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് പിടിയിലായത്. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കെ കെ ശശികുമാര്‍, ഓഫിസര്‍ ഷിബുപാപ്പച്ചന്‍, അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹനനാചാരി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിജു കുമാര്‍, മോഹന്‍രാജ്, ഉണ്ണികൃഷ്ണന്‍, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. സ്‌കൂള്‍ കോളജ് പരിസരം കേന്ദ്രീകരിച്ചു രഹസ്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it