സ്‌കൂള്‍ തലത്തില്‍ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കൂള്‍തലത്തില്‍ നടപ്പാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കാനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആര്‍ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പാക്കിയതോ നടപ്പാക്കിവരുന്നതോ ആയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കല്‍, അക്കാദമിക് മികവ്, വിലയിരുത്തല്‍ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്‌സിഇആര്‍ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്തും. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന (ചിത്രങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ) നോമിനേഷനുകള്‍ ജനുവരി 10നു മുമ്പ് ഡയറക്ടര്‍, എസ്‌സിഇആര്‍ടി., പൂജപ്പുര, തിരുവനന്തപുരം  695012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ ജനപ്രതിനിധികള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കാം.
Next Story

RELATED STORIES

Share it