kozhikode local

സ്‌കൂള്‍ ചലോ പ്രോഗ്രാം ശ്രദ്ധേയം

കൊടുവള്ളി: പോപുലര്‍ ഫ്രണ്ട് ദേശീയ തലത്തില്‍ നടത്തുന്ന സ്‌കൂള്‍ ചലോ പ്രോഗ്രാം ശ്രദ്ധേയമാണെന്ന് അഡ്വ പി ടി എ റഹീം എംഎല്‍എ. പോപുലര്‍ ഫ്രണ്ട് കൊടുവള്ളിയില്‍ സംഘടിപ്പിച്ച എക്‌സലന്റ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോട് കൂടി മദ്രസ്സകളില്‍ ലഭിക്കുന്ന വിദ്യാഭ്യാസമാണ് കുട്ടികള്‍ക്കുള്ളത്. സ്‌കൂളുകളില്‍ എത്തിക്കുന്നതിന്ന് പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കി തുടര്‍ വിദ്യാഭ്യാസത്തിന്ന് പ്രോത്സാഹനം നല്‍കുന്ന സ്‌കൂള്‍ ചലോ പദ്ധതി വളരെ ഉപകാര പ്രദവും അഭിനന്തനീയവുമാണ്-അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബഷീര്‍ സമാപന സന്ദേശം നല്‍കി.സംസ്ഥാന സമിതി അംഗം ഇ സുല്‍ഫി, ജില്ലാ സെക്രട്ടറി പി നിസാര്‍, ഡിവിഷന്‍ ഭാരവാഹികളായ സി പി ബഷീര്‍, എം ടി അബു  ഹാജി, റസാഖ് കളരാന്തിരി, സിദ്ധീഖ് കൊല്ലം (സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍), ഇ കെ അഷ്‌റഫ് (നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ്), ഇ നാസര്‍ (എസ്ഡിപിഐ), കൊയിലാട്ട് അബ്ദുറഹിമാന്‍ (അല്‍ ഫിത്‌റാ സ്‌കൂള്‍), നസീഫ് അഹമ്മദ് (കാംപസ് ഫ്രണ്ട് ), ഇ റുബീന (എന്‍ ഡബ്ല്യ എഫ്), ഡോ, സി എച്ച് അഷ്‌റഫ്, അഡ്വ എം എം റഫീഖ്, മജീദ് അല്‍ ഖാസിമി സംബന്ധിച്ചു.
Next Story

RELATED STORIES

Share it