സ്‌കൂള്‍ ഗെയിംസ് ദീപശിഖ പിടി ഉഷയുടെ കളിമുറ്റത്ത് നിന്ന്

പയ്യോളി: കോഴിക്കോട് നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലേക്കുള്ള ദീപശിഖാ പ്രയാണം ഒളിംപ്യന്‍ പി ടി ഉഷയുടെ കളിമുറ്റത്തു നിന്ന് ആരംഭിച്ചു. ഉഷയുടെ കായിക ജീവിതത്തിന് തുടക്കമിട്ട തൃക്കട്ടൂര്‍ യുപി സ്‌കൂളില്‍ വച്ച് ഉഷ ദീപശിഖ കൊളുത്തി. എം കെ രാഘവന്‍ എംപിയും ഉഷയും ചേര്‍ന്ന് ദീപശിഖ കായികതാരങ്ങള്‍ക്ക് കൈമാറി. എം കെ രാഘവന്‍ എംപി അധ്യക്ഷത വഹിച്ചു.
എം കെ മുഹമ്മദ് അഷ്‌റഫ്, എം കെ പ്രേമന്‍ (തിക്കോടി പഞ്ചായത്ത് പ്രസിഡന്റ്), വടകര ഡിഇഒ സുരേഷ്‌കുമാര്‍, വി ജയലക്ഷ്മി, വി രാജീവ് മാസ്റ്റര്‍, വി കെ തങ്കച്ചന്‍, കെ വി ദിവാകരന്‍, എം രവീന്ദ്രന്‍, പി വി രമണി സംസാരിച്ചു.
ദീപശിഖാ പ്രയാണം ഇന്ന് രാവിലെ 9ന് കൊയിലാണ്ടിയിലും 3ന് നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൈകീട്ട് 5ന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സമാപിക്കും.
Next Story

RELATED STORIES

Share it